ആലപ്പുഴ: മന്ത്രി തോമസ് ഐസക്കിനെതിരേ മന്ത്രി ജി. സുധാകരന്റെ ഒളിയമ്പ്. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ കുട്ടനാട്ടിൽ കടൽ മണ്ണിറക്കി ബണ്ട് കെട്ടിയതിനെതിരേയായിരുന്നു സ്വകാര്യചടങ്ങിൽ മന്ത്രിയുടെ പ്രതികരണം.‘‘കുട്ടനാട് കൈനകരിയിൽ ബണ്ട് തകർന്നതിൽ ചിലർ സന്തോഷിക്കുന്നുണ്ടെന്നാണ് പറയുന്നത്. എനിക്ക് സന്തോഷം ഇല്ല. കടൽ മണ്ണു കൊണ്ട് കുട്ടനാട്ടിൽ ബണ്ട് കെട്ടിയാൽ നിൽക്കുമോ? എല്ലാം ഒലിച്ചു പോയില്ലേ. എത്രപണമാണ് സർക്കാരിന് നഷ്ടപ്പെട്ടത്. കടൽ മണ്ണ് ചെളിയുമായി കലർന്നാൽ കുട്ടനാട്ടിലെ കൃഷി നശിക്കും. പാടശേഖര സമിതിയെ സുഖിപ്പിക്കാൻ വേണ്ടിയാണ് ചെയ്തത്.’’- സുധാകരൻ പറഞ്ഞു.പാടശേഖരകമ്മിറ്റിക്കാരാണ് ഒന്നാമത്തെ പ്രതികൾ. കൃഷിയിറക്കാതെ പാടശേഖരം വെറുതേയിടുകയാണിവർ. കുട്ടനാട്ടിൽ 62 ശതമാനം സ്ഥലത്തും കൃഷി നടത്തുന്നില്ല. കൃഷിചെയ്യാതിരിക്കുന്ന പാടശേഖരങ്ങളിൽ വെള്ളംനിറഞ്ഞ് ബണ്ടുപൊട്ടിയാലും സർക്കാർ പണംമുടക്കി ബണ്ട് കെട്ടിക്കൊടുക്കയാണിവിടെ -സുധാകരൻ പറഞ്ഞു.മടവീഴ്ചയുണ്ടായ കൈനകരി കനകാശ്ശേരി പാടശേഖരത്തിൽ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നേരത്തേ മട കെട്ടിയത് പരാമർശിച്ചായിരുന്നു സുധാകരന്റെ പ്രസംഗം. മട കെട്ടുന്നതിന് തോട്ടപ്പള്ളിയിൽ നിന്നുള്ള കടൽ മണ്ണാണ് ഉപയോഗിച്ചത്. അടുത്തിടെ ബണ്ട് ഒലിച്ചു പോയി. ബണ്ട് പൊട്ടിയപ്പോൾ മട പൊട്ടിയത് ചിലരിൽ സന്തോഷം ഉണ്ടാക്കിയെന്ന് പറഞ്ഞ് മന്ത്രി തോമസ് ഐസക് പോസ്റ്റിട്ടിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.
from mathrubhumi.latestnews.rssfeed https://ift.tt/2I6tcCw
via
IFTTT
No comments:
Post a Comment