കാളികാവ്: അടച്ചിട്ട കട കമ്പിയുപയോഗിച്ച് സൂത്രത്തിൽ തുറന്നു. അത്യാവശ്യത്തിന് കാശുകിട്ടാൻ ഒരു മൊബൈൽമാത്രം എടുത്തു. കടയടച്ച് ആരുമറിയാതെ മുങ്ങാനായിരുന്നു പ്ലാൻ. പക്ഷേ, തുറന്നതുപോലെ എളുപ്പത്തിൽ വാതിലടയ്ക്കാൻ കഴിയുന്നില്ല. ഉടൻ അയാൾ കടയിൽ എഴുതിവെച്ച നമ്പറിൽ ഒന്നുമറിയാത്ത ഒരു വഴിപോക്കനെപ്പോലെ, ഉടമയെവിളിച്ചുപറഞ്ഞു: ‘നിങ്ങളുടെ കട തുറന്നുകിടപ്പുണ്ട്, പൂട്ടിക്കോണേ...’കടയുടമ നിമിഷങ്ങൾക്കകം പാഞ്ഞെത്തി. കടമുഴുവൻ പരിശോധിച്ചു. 12,000 രൂപയുടെ ഒരു മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി കണ്ടെത്തി. മോഷ്ടാവ് ആരെന്നറിയണമല്ലോ. അതിനായി സമീപത്തെ സി.സി.ടി.വിയിലെ ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് ശരിക്കും ഞെട്ടിയത്-ഫോണിൽ വിവരം വിളിച്ചുപറഞ്ഞ അതേമനുഷ്യൻതന്നെയാണ് ഫോൺ മോഷ്ടിച്ചത്!അയാളുടെ കൂടെ മറ്റൊരാളുമുണ്ടായിരുന്നു. രണ്ടുപേരെയും കൊണ്ട് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. കൂടെ ഉണ്ടായിരുന്നയാൾ, പിടിക്കപ്പെടുകയാണെങ്കിൽ കുറ്റം ഏററുപറയാൻ നിർത്തിയ ‘ഡമ്മി’ ആയിരുന്നു! രണ്ടായിരം രൂപയാണ് മോഷ്ടാവ് അയാൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. അങ്ങനെ തനിക്ക് സത്യസന്ധനാവാമെന്ന് മോഷ്ടാവ് കരുതി.പണത്തിന്‌വല്ലാതെ പ്രയാസപ്പെടുമ്പോൾ ഒരു മൊബൈൽ ഫോൺമാത്രം എടുക്കുന്നതാണ് തന്റെ രീതിയെന്ന് അയാൾ പോലീസിനോട് പറഞ്ഞു. രണ്ടുതവണ ഇതേ കടയിൽ മുമ്പ് കയറി മോഷണംനടത്തി ആരുമറിയാതെ വാതിലുംപൂട്ടി പോയിരുന്നു. ഇത്തവണയും അങ്ങനെ ചെയ്യാമെന്നുകരുതിയതാണ് പക്ഷേ, പണിപാളി.മോഷ്ടിച്ച മൂന്ന് ഫോണിന്റെയും പണം നൽകാമെന്ന ധാരണയിൽ കടയുടമ പരാതി പിൻവലിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/30hzVQc
via
IFTTT
No comments:
Post a Comment