മുംബൈ: അസ്ഥിരവായ്പകളുടെ പലിശനിരക്ക് ഒക്ടോബർ ഒന്നുമുതൽ റിപ്പോനിരക്കുപോലുള്ള അടിസ്ഥാനനിരക്കുകളുമായി ബന്ധിപ്പിക്കണമെന്ന് റിസർവ് ബാങ്ക് (ആർ.ബി.ഐ.) ബാങ്കുകൾക്കു നിർദേശം നൽകി. ഭവന-വാഹന വായ്പകളുടെയും മറ്റു വ്യക്തിഗത വായ്പകളുടെയും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പകളുടെയും പലിശനിരക്കു താഴാൻ ഇടായാക്കുന്നതാണ് ഈ നിർദേശം. റിസർവ് ബാങ്ക് നിരക്കുകൾ താഴ്ത്തിയതിലൂടെ ബാങ്കുകൾക്ക് ലഭിച്ച ഇളവ് ഉപഭോക്താക്കളിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. കഴിഞ്ഞയാഴ്ച സാമ്പത്തിക ഉത്തേജനപദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി നിർമലാ സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കുറഞ്ഞ പലിശയ്ക്കു വായ്പലഭിക്കുന്നത് വസ്തുവ്യാപാര-വാഹനവ്യവസായ മേഖലകളിൽ ഉണർവുണ്ടാക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. Content Highlights:Home- auto loans to get cheaper
from mathrubhumi.latestnews.rssfeed https://ift.tt/32up32U
via
IFTTT
No comments:
Post a Comment