ഒരു കാപ്പിക്കും ചായയ്ക്കും കൂടി ഹോട്ടല്‍ ഈടാക്കിയ ബില്‍ തുകയാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. 78,650 ആണ് ഒരു കാപ്പിക്കും ചായക്കും ചേര്‍ന്ന് ഈടാക്കിയത്. എന്നാല്‍ ഇത് ഇന്ത്യയിലുണ്ടായ സംഭവമല്ല. കാപ്പി കുടിച്ചയാള്‍ക്ക് യാതൊരു പരാതിയുമില്ല. ഹാസ്യതാരം കിക്കു ശര്‍ദ ബാലിയില്‍ അവധിയാഘോഷിക്കുകയാണ്. അതിനിടെയാണ് ഒരു ഹോട്ടല്‍ ബില്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചത്. ഒരു കാപ്പിച്ചീനോക്ക് വില 78,650.
ആദ്യം ബില്‍ കണ്ടവര്‍ ഒന്നു ഞെട്ടി. എന്നാല്‍ പിന്നീട് കാര്യം മനസ്സിലായി. 78,650 എന്നത് ഇന്തോനേഷ്യന്‍ കറന്‍സിയിലെ വിലയാണത്. അതായത് ഏകദേശം 400 രൂപ. ''ഒരു കാപ്പിച്ചീനോക്ക് വില 78,650. പക്ഷേ എനിക്ക് പരാതിയൊന്നുമില്ല. കാരണം ഞാന്‍ ബാലിയിലാണുള്ളത്. ഇന്തോനേഷ്യന്‍ കറന്‍സിയിലെ വിലയാണിത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 400 രൂപയാണ് ഇതിന്റെ വില''- കികു ട്വീറ്റ് ചെയ്തു.
My bill for 1 cappuccino and 1 tea is 78,650/- ,,,,,,, but I am not complaining 😜 as I am in Bali , Indonesia and this amount in their currency converts to ₹ 400/- in Indian currency #mehengaayee pic.twitter.com/rB6U6YgVnN— kiku sharda (@kikusharda) September 3, 2019
from mangalam.com https://ift.tt/32tyS0V
via IFTTT
No comments:
Post a Comment