പോലീസുകാർക്കെതിരേ പരാതിയുണ്ടായാൽ നിരപരാധിത്വം അവരവർതന്നെ തെളിയിക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 17, 2019

പോലീസുകാർക്കെതിരേ പരാതിയുണ്ടായാൽ നിരപരാധിത്വം അവരവർതന്നെ തെളിയിക്കണം

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിയുണ്ടായാൽ നിരപരാധിയാണെന്നു തെളിയിക്കേണ്ട ഉത്തരവാദിത്വം പോലീസ് ഉദ്യോഗസ്ഥനുതന്നെയായിരിക്കും. അന്വേഷണകാലയളവിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തൽസ്ഥാനത്തുനിന്നു മാറ്റിനിർത്താൻ യൂണിറ്റ് മേധാവി നടപടിസ്വീകരിക്കണമെന്നും പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ. ഏത് അവസ്ഥയിലും സഭ്യേതരമായ പദപ്രയോഗങ്ങൾ നടത്താതിരിക്കാൻ ശ്രദ്ധിക്കണം. പരാതിക്കാർക്ക് സഹാനുഭൂതി പകരുന്ന തരത്തിൽ പെരുമാറണമെന്നും നിർദേശത്തിൽ പറയുന്നു. സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ അധികാരപരിധിയിലെ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കണം. പോലീസ് കസ്റ്റഡിയിലെടുത്ത ആളോട് പോലീസ് ആസ്ഥാനവും സർക്കാരും മനുഷ്യാവകാശകമ്മിഷനുകളും നിർദേശിച്ച മാർഗനിർദേശങ്ങൾ പ്രകാരം പെരുമാറണം. ഏതു പ്രശ്നം കൈകാര്യം ചെയ്യുമ്പോഴും അത് തുറന്ന മനസ്സോടെയും മുൻവിധികൾ ഇല്ലാതെയും ജാതി-മത-രാഷ്ട്രീയ സങ്കുചിത ചിന്തകൾക്ക് അതീതമായും ആയിരിക്കണം. ഉന്നത ഉദ്യോഗസ്ഥരെ നേരിട്ടുകണ്ട് പരാതി നൽകാനും വിവരങ്ങൾ കൈമാറാനും കഴിയുന്നരീതിയിലുള്ള സംവിധാനം എല്ലാ യൂണിറ്റുകളിലും ഉണ്ടാക്കണം. പരാതിയുമായി എത്തുന്നവർക്ക് സ്റ്റേഷനുകളിൽ മനോവേദനയുണ്ടാക്കുന്ന പെരുമാറ്റമുണ്ടാകരുത്. മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം. സാമുദായികസംഘർഷങ്ങളിലും രാഷ്ട്രീയപ്രശ്നങ്ങളിലും മൂലകാരണങ്ങൾ കണ്ടെത്തി നടപടിയെടുക്കണം. പോലീസ് സ്റ്റേഷൻ, സബ് ഡിവിഷൻ, ജില്ലാതലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ തങ്ങളുടെ നടപടികളെക്കുറിച്ചും അവയുടെ ഫലങ്ങളെക്കുറിച്ചും പുനർവിചിന്തനം നടത്തണം. ജനമൈത്രി ബീറ്റ് പൊതുജനസഹകരണത്തോടെ ശക്തിപ്പെടുത്തണം. പോലീസിന്റെ സാമൂഹികസുരക്ഷാപദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ നവമാധ്യമങ്ങളുടെ സാധ്യതകൾ വിനിയോഗിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. Content Highlights:If the complaint against police, they have to prove themselves innocent


from mathrubhumi.latestnews.rssfeed https://ift.tt/2O7qsIB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages