മോദിക്ക് ജന്മദിനമാഘോഷിക്കാൻ അണക്കെട്ട് നേരത്തേ നിറച്ചെന്ന് മധ്യപ്രദേശ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 17, 2019

മോദിക്ക് ജന്മദിനമാഘോഷിക്കാൻ അണക്കെട്ട് നേരത്തേ നിറച്ചെന്ന് മധ്യപ്രദേശ്

ഭോപാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിനായി സർദാർ സരോവർ അണക്കെട്ട് നിശ്ചയിച്ച സമയത്തിലും മുമ്പേ നിറയ്ക്കുകയായിരുന്നെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാലാ ബച്ചൻ ആരോപിച്ചു. അണക്കെട്ടിൽ വെള്ളംകൂടിയതിനാൽ മുങ്ങിയ മധ്യപ്രദേശിലെ അഞ്ചുജില്ലകളിൽ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ ഇതുബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.പരമാവധിപരിധിയായ 138.68 മീറ്റർ നിറഞ്ഞ സർദാർ സരോവർ അണക്കെട്ടിൽ അർച്ചന നടത്തിയാണ് മോദി ജന്മദിനമാഘോഷിച്ചത്. നർമദാ നിയന്ത്രണ അതോറിറ്റി നിശ്ചയിച്ചിരിക്കുന്നതനുസരിച്ച് ഒക്ടോബർ പകുതിയോടെയേ അണക്കെട്ട് മുഴുവനായി നിറയൂവെന്ന് ബച്ചൻ പറഞ്ഞു. പ്രധാനമന്ത്രിക്ക് ജന്മദിനമാഘോഷിക്കാനായി ഒരുമാസംമുമ്പേ ഇതുനിറയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം ഭോപാലിൽ വാർത്താലേഖകരോടുപറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/32KSwWr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages