വരവ് ഏഴുകോടി, ചെലവ് 56 കോടി; ‘നഷ്ട’ക്കയത്തിൽ ജലഗതാഗതം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 17, 2019

വരവ് ഏഴുകോടി, ചെലവ് 56 കോടി; ‘നഷ്ട’ക്കയത്തിൽ ജലഗതാഗതം

ആലപ്പുഴ: കെ.എസ്.ആർ.ടി.സി.യുടെ നഷ്ടക്കണക്ക് ഗൗരവമായി ചർച്ച ചെയ്യാറുണ്ടെങ്കിലും വകുപ്പിന്റെ കീഴിലെ ജലഗതാഗത മേഖല വരുത്തുന്ന നഷ്ടം ആരും ശ്രദ്ധിക്കാറില്ല. കോടികൾ നഷ്ടമുണ്ടാക്കുന്ന ഈ സ്ഥാപനത്തിലെ കെടുകാര്യസ്ഥതയും എല്ലാരും സൗകര്യപൂർവം കണ്ടില്ലെന്ന് നടിക്കുന്നു. 2017 -18-ൽ യാത്രാ ടിക്കറ്റ് വഴി ലഭിച്ചത് 7.32 കോടിയാണ്. ചെലവാകാട്ടെ 56.34 കോടിയും. ഓരോവർഷവും നഷ്ടം ഉയരുകയാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മിനിമംനിരക്ക് നാലുരൂപയാണ്. ഇത്ര കുറഞ്ഞനിരക്കിൽ പ്രവർത്തിക്കുന്ന മറ്റൊരുസ്ഥാപനം രാജ്യത്ത് കാണില്ല. സംസ്ഥാനത്ത് 51 യാത്രാബോട്ടുകളാണ് സർവീസ് നടത്തുന്നത്. ഒരുമാസം എട്ടുലക്ഷം യാത്രക്കാരാണ് ബോട്ടിനെ ആശ്രയിക്കുന്നത്. അഞ്ചുകിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ മിനിമം നിരക്ക് 12 രൂപയെങ്കിലും ആക്കണമെന്ന് നേരത്തെ ശുപാർശയുണ്ടായിരുന്നു. എന്നാൽ, ഇത്രവർധന വേണ്ടെന്നും മൂന്നുകിലോമീറ്ററിന് മിനിമംനിരക്ക് ആറുരൂപ ആക്കണമെന്നുമുള്ള ശുപാർശയാണ് സർക്കാരിന് വകുപ്പിൽനിന്ന് കൊടുത്തത്. വകുപ്പിലെ ഒരു മെക്കാനിക്കൽ എൻജിനീയറെക്കൊണ്ട് നടത്തിച്ച പഠനത്തെത്തുടർന്നായിരുന്നു ഇത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും വീണ്ടും ശുപാർശ പോയി. പക്ഷേ, വകുപ്പ് ഈ ശുപാർശ പരിഗണിച്ചതേയില്ല. ടിക്കറ്റുനിരക്ക് വർധിപ്പിക്കാൻ അടിയന്തരമായി വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിക്കണമെന്നാണ് എ.ജി.യുടെ ഓഡിറ്റിങ് വിഭാഗം വീണ്ടും വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്റേണൽ ഓഡിറ്റിങ് വിഭാഗം ശക്തമല്ലെന്നാണ് മറ്റൊരുകണ്ടെത്തൽ. ദിവസവേതനം നൽകുന്നതടക്കമുള്ള കാര്യങ്ങൾ ഓഡിറ്റിങ് വിഭാഗം കൃത്യമായി പരിശോധിക്കുന്നില്ല. 2008-ൽ ട്രഷറിയിൽ അടയ്ക്കാൻ കൊണ്ടുപോയ 21 ലക്ഷവുമായി ഒരു ജീവനക്കാരൻ കടന്നുകളഞ്ഞ സംഭവം കേസായി നിൽക്കുന്നുണ്ടെങ്കിലും വകുപ്പുതല നടപടികൾ ശക്തമല്ല. കേസ് കൃത്യമായി നടത്താൻപോലും വകുപ്പ് താത്പര്യം കാണിക്കുന്നില്ല. നിരവധി സ്റ്റേഷനുകളിൽ 2017 മുതലുള്ള ഓഡിറ്റ് ഇനിയും നടത്തിയിട്ടില്ല. എറണാകുളത്ത് 2012 മുതലും മുഹമ്മയിൽ 2014 മുതലും പയ്യന്നൂരിൽ 2013 മുതലും ഓഡിറ്റിങ് നടത്തിയിട്ടേയില്ല. content highlights:Water Transport


from mathrubhumi.latestnews.rssfeed https://ift.tt/2LBdEZG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages