ബെംഗളൂരു: കർണാടകത്തിൽ ബി.ജെ.പി. ലോക്സഭാംഗത്തിന് ജാതിയുടെപേരിൽ സ്വന്തം മണ്ഡലത്തിലെ ഗ്രാമത്തിലേക്ക് പ്രവേശനം വിലക്കിയതായി ആരോപണം. പട്ടികജാതിസംവരണമണ്ഡലമായ ചിത്രദുർഗയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട മുൻമന്ത്രികൂടിയായ എ. നാരായണസ്വാമിയെയാണ് ഒരുസംഘം ആളുകൾ തടഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങൾവഴി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുമകൂരു ജില്ലയിലെ പാവഗഡ ഗ്രാമത്തിലുള്ള ഗൊല്ലറഹട്ടിയിൽ ആരോഗ്യരംഗത്ത് കൂടുതൽ സൗകര്യമൊരുക്കുന്നതിന് ഡോക്ടർമാരോടൊപ്പമാണ് തിങ്കളാഴ്ച നാരായണസ്വാമിയും സംഘവുമെത്തിയത്. ദളിത് വിഭാഗത്തിൽപ്പെട്ടവരെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്. നാരായണസ്വാമിയോടൊപ്പമുണ്ടായിരുന്നവർക്ക് പ്രവേശനം അനുവദിച്ചു. ജാതിയുടെപേരിൽ വിവേചനം കാണിക്കുന്നത് ശിക്ഷാർഹമാണെന്ന് നാരായണസ്വാമി ഓർമിപ്പിച്ചെങ്കിലും പ്രദേശവാസികൾ പിന്തിരിഞ്ഞില്ല. പട്ടികജാതി വിഭാഗത്തിൽപ്പെട്ട മഡിക സമുദായാംഗമാണ് നാരായണസ്വാമി. ഗ്രാമവാസികളെ അനുനയിപ്പിക്കാൻ അരമണിക്കൂറോളം ശ്രമംനടത്തിയെങ്കിലും ഫലിക്കാതെവന്നപ്പോൾ എം.പി. തിരിച്ചുപോയി. ദളിത് വിഭാഗത്തിൽപ്പെടുന്നവരെ ഇതുവരെ ഗ്രാമത്തിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നായിരുന്നു ഗ്രാമവാസികളുടെ വാദം. എന്നാൽ, ഇതുസംബന്ധിച്ച് നാരായണസ്വാമി പരാതി നൽകിയിട്ടില്ല. “സംഭവത്തിൽ അമർഷമുണ്ടെങ്കിലും പരാതി നൽകുന്നില്ല. ജനങ്ങൾക്ക് കൂടുതൽ അടിസ്ഥാനസൗകര്യമൊരുക്കുന്നതിനായാണ് പോയത്. പലരും ചെറിയ കുടിലുകളിലാണ് താമസിക്കുന്നത്. വരുംദിവസങ്ങളിൽ ഗ്രാമവാസികൾക്കിടയിൽ ബോധവത്കരണം നടത്താനാണ് തീരുമാനം”- നാരായണസ്വാമി പറഞ്ഞു. അന്വേഷണത്തിന് തുമകൂരു പോലീസ് സൂപ്രണ്ട് ഉത്തരവിട്ടു. Content Highlights:BJP MP A Narayanaswamywas denied entry by members of Yadava community at a village
from mathrubhumi.latestnews.rssfeed https://ift.tt/303zNIR
via
IFTTT
No comments:
Post a Comment