കാസർകോട്ടേക്കയച്ച 36 കെയ്‌സ് മദ്യം കാണാതായി; ഒടുവിൽ കണ്ണൂരിൽ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 17, 2019

കാസർകോട്ടേക്കയച്ച 36 കെയ്‌സ് മദ്യം കാണാതായി; ഒടുവിൽ കണ്ണൂരിൽ കണ്ടെത്തി

കാസർകോട്: പാലക്കാട്ടുനിന്ന് കാസർകോട്ടെ ബിവറേജസ് സംഭരണ ശാലയിലേക്കയച്ച 36 കെയ്സ് മദ്യം കാണാതായി. അന്വേഷണത്തിനൊടുവിൽ കണ്ണൂരിലെ സംഭരണശാലയിൽനിന്ന് ഇവ കണ്ടെടുത്തു. പാലക്കാട് ഡിസ്റ്റിലറിയിൽനിന്ന് ലോറിയിൽ മൂന്ന് പെർമിറ്റിലായി 1800 കെയ്സ് മദ്യമാണ് അയച്ചത്. ഇതിൽ 1200 കെയ്സ് കണ്ണൂരിലും 600 കെയ്സ് കാസർകോട് ബട്ടത്തൂരിലും ഇറക്കി. എന്നാൽ ബട്ടത്തൂരിൽ ഇറക്കിയ മദ്യത്തിന്റെ കണക്കെടുത്തപ്പോൾ 36 കെയ്സ് കുറവ്. അബദ്ധത്തിൽ കണ്ണൂരിൽ ഇറക്കിയതാണോ എന്നറിയാൻ കണ്ണൂരിലെ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പെർമിറ്റ് പ്രകാരം ഇറക്കേണ്ടതേ ഇവിടെ ഇറക്കിയിട്ടുള്ളൂവെന്നായിരുന്നു മറുപടി. ലോഡ് കയറ്റുന്നത് യന്ത്രവത്കൃതമാണെന്നും അതിൽ പിഴവ് വരാൻ സാധ്യതയില്ലെന്നും പാലക്കാട്ടെ അധികൃതരും അറിയിച്ചു. ഒടുവിൽ ഡിസ്റ്റിലറി അധികൃതർ നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് കണ്ണൂരിലെ സംഭരണശാലയിൽ 36 കെയ്സ് മദ്യം കൂടുതലായി കണ്ടെത്തിയത്. ലിറ്ററിന് 460 രൂപ വിലയുള്ള ജിപ്സി എന്ന ബ്രാണ്ടിയാണിത്. കയറ്റിറക്ക് തൊഴിലാളികളുടെ ശ്രദ്ധക്കുറവ് മൂലമുണ്ടായ പിഴവാണെന്ന് അധികൃതർ പറഞ്ഞു. മരവിപ്പിച്ചു -എക്സൈസ് കാസർകോട്ട് ഇറക്കേണ്ട 36 കെയ്സ് മദ്യം കണ്ണൂരിൽ അബദ്ധവശാൽ ഇറക്കിയതാണ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കണ്ണൂരിലെത്തിയ മദ്യം ഫ്രീസ് (മരവിപ്പിക്കൽ) ചെയ്തിട്ടുണ്ട്. സംഭവത്തിൽ തുടരന്വേഷണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കും. content highlights:beverages corporation liquor


from mathrubhumi.latestnews.rssfeed https://ift.tt/2O7qQXz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages