ഇസ്ലാമാബാദ്: ഇന്ത്യ-പാക് യുദ്ധത്തിന് സാധ്യതയുണ്ടെന്നും അങ്ങനെയെങ്കിൽ ഉപഭൂഖണ്ഡത്തിനുമപ്പുറം അതിന്റെ ഭവിഷ്യത്ത് വ്യാപിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുമായി ചർച്ചയ്ക്ക് പാകിസ്താൻ ഒരുക്കമല്ല. ആണവരാജ്യങ്ങളായ ഇന്ത്യയും പാകിസ്താനുമായുള്ള യുദ്ധം സ്വാഭാവികമായും ആണവയുദ്ധത്തിലാകും അവസാനിക്കുകയെന്നും അൽജസീറ ടി.വി.ക്കുനൽകിയ അഭിമുഖത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു. ''യുദ്ധത്തിൽ പാകിസ്താൻ ജയിക്കാനിടയില്ലെന്നുവരുമ്പോൾ രണ്ടു സാധ്യതകളാണ് മുന്നിലുള്ളത്. കീഴടങ്ങലിന്റെയും സ്വാതന്ത്ര്യത്തിനായി മരണംവരെയുമുള്ള പോരാട്ടത്തിന്റെയും. പാകിസ്താൻ രണ്ടാമത്തെ വഴി തിരഞ്ഞെടുക്കും. ഒരു ആണവരാജ്യം ആ വഴി തിരഞ്ഞെടുക്കുമ്പോൾ സ്വാഭാവികമായും അതിൻറെ പ്രത്യാഘാതം നേരിടേണ്ടിവരും. ഇക്കാര്യം പരിഗണിക്കുന്നതുകൊണ്ടാണ് കശ്മീർ വിഷയത്തിൽ യു.എൻ. ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളെ പാകിസ്താൻ സമീപിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്രവേദികൾ ഇപ്പോൾ ഫലപ്രദമായി ഇടപെട്ടില്ലെങ്കിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുമപ്പുറത്തേക്ക് പരക്കാൻ സാധ്യതയുള്ള ദുരന്തമാവുമത്'' -ഇമ്രാൻ പറഞ്ഞു. അതേസമയം, താൻ യുദ്ധവിരുദ്ധനാണെന്നും പാകിസ്താൻ യുദ്ധത്തിന് തുടക്കമിടില്ലെന്നും ഇമ്രാൻ വ്യക്തമാക്കി. ഇന്ത്യയുമായി ചർച്ചകൾ പുനരാരംഭിക്കാൻ ഈയടുത്തുവരെയും പാകിസ്താൻ ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. Content Highlights:Imran Khan once again issues nuclear threat
from mathrubhumi.latestnews.rssfeed https://ift.tt/2ZUuASP
via
IFTTT
No comments:
Post a Comment