കൊച്ചി : സുപ്രീം കോടതിയുടെ ഉത്തരവുപ്രകാരം പൊളിക്കേണ്ട മരടിലെ ഫ്ളാറ്റുകളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ ഭാരം പൊതു ഖജനാവില്‍ കെട്ടിവയ്ക്കാന്‍ നീക്കം. ഫ്ളാറ്റ് വില്‍പ്പനയിലൂടെ 350 കോടിയോളം രൂപ സ്വന്തമാക്കിയ നിര്‍മാതാക്കളാണു രാഷ്ട്രീയ പിന്തുണയോടെ തലയൂരാന്‍ നീക്കം നടത്തുന്നത്. അതിനിടെ, ഫ്ളാറ്റുകള്‍ നിയമാനുസൃതം വില്‍പ്പന നടത്തിയതാണെന്നു ചൂണ്ടിക്കാട്ടി അവര്‍ മരട് നഗരസഭയ്ക്കു കത്തുനല്‍കി.
നിര്‍മാതാക്കളുടെ ഉപദേശപ്രകാരമാണു ഫ്ളാറ്റുടമകള്‍ കേസുമായി നീങ്ങുന്നതെന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉടമകളിലാരും നഷ്ടപരിഹാരത്തിനു വേണ്ടി നിര്‍മാതാക്കള്‍ക്കെതിരേ കോടതിയെ സമീപിച്ചിട്ടില്ല. കോടതികളുടെ പരിഗണനയിലുള്ള കേസില്‍പ്പെട്ട വസ്തുവാണു വില്‍ക്കുന്നതെന്നു ബോധ്യപ്പെടുത്തിയില്ലെന്നാരോപിച്ച് വസ്തു െകെമാറ്റ നിയമപ്രകാരം ഒരാളും നിയമനടപടിക്കു തുനിഞ്ഞിട്ടുമില്ല. ഇതിന്റെ പിന്നില്‍ ബില്‍ഡര്‍മാരാണെന്നാണു സര്‍ക്കാരിന്റെ നിഗമനം.
ഉടമകള്‍ നിര്‍മാതാക്കളുടെ തിരക്കഥയ്‌ക്കൊത്തു ചലിക്കുകയാണെന്നും തങ്ങള്‍ പറയുന്നതൊന്നും ഫ്ളാറ്റുടമകള്‍ കേള്‍ക്കുന്നില്ലെന്നും സര്‍ക്കാര്‍ കരുതുന്നു. ബാധ്യത സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ബില്‍ഡര്‍മാരുടെ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നു സംശയിക്കണമെന്നു സര്‍ക്കാരിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്. പൊതുതാല്‍പ്പര്യമെന്നു കണക്കാക്കാന്‍ കഴിയാത്ത കാര്യത്തില്‍ ഖജനാവിലെ പണം ചെലവാക്കുന്നതു പുതിയ നിയമപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ വിലയിരുത്തുന്നു.
സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെപ്പറ്റിയുള്ള കാര്യങ്ങള്‍ വിവരിച്ച് മരട് നഗരസഭ നല്‍കിയ കത്തിനാണു ബില്‍ഡര്‍മാര്‍ മറുപടി നല്‍കിയത്. തങ്ങള്‍ നിയമാനുസൃതം െകെമാറ്റം ചെയ്ത ഫ്ളാറ്റുകളുടെ കാര്യത്തില്‍ ഇപ്പോള്‍ തങ്ങള്‍ക്കു ബാധ്യതയില്ലെന്നു മറുപടിയില്‍ പറയുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധത്തിലായ കമ്പനിയുടമകള്‍ ഇന്നലെ െവെകിട്ട് താമസക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി.
നിയമപ്രകാരം മറ്റൊരാള്‍ക്കു െകെമാറിയ ഫ്ളാറ്റുകളുടെ ഉടമകള്‍ക്കു നല്‍കേണ്ടിയിരുന്ന നോട്ടീസ് നിര്‍മാണക്കമ്പനിക്കു നല്‍കിയതിനെയാണു ചോദ്യംചെയ്തതെന്നും നഗരസഭയ്ക്കു നല്‍കിയ മറുപടി വളച്ചൊടിക്കുകയായിരുന്നെന്നും ഹോളി ഫെയ്ത്ത് കമ്പനി ഡയറക്ടര്‍ സാനി ഫ്രാന്‍സിസ് പറഞ്ഞു.
പൊളിക്കേണ്ട പട്ടികയിലുള്ള ആല്‍ഫ സെറീന്‍ ഡയറക്ടര്‍ ജെ. പോള്‍ രാജും താമസക്കാര്‍ക്കു പിന്തുണയറിയിച്ച് ഇന്നലെ ഹോളി ഫെയ്ത്തിലെത്തി. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു വാങ്ങിയ ഫ്ളാറ്റുകള്‍ക്ക് ഉടമകള്‍ വര്‍ഷങ്ങളായി സ്വന്തം പേരില്‍ നികുതി അടയ്ക്കുന്നുണ്ട്. അവര്‍ക്കു നല്‍കേണ്ട നോട്ടീസ് നഗരസഭ തങ്ങള്‍ക്കു നല്‍കിയതിലാണ് എതിര്‍പ്പ്. ബാധ്യതയില്ലെന്നോ െകെകഴുകിയെന്നോ പറഞ്ഞിട്ടില്ലെന്നും പോള്‍ രാജ് വിശദീകരിച്ചു. കെട്ടിട നിര്‍മാതാക്കള്‍ െകെയൊഴിഞ്ഞാലും ഫ്ളാറ്റുകള്‍ വിട്ടുപോകില്ലെന്ന നിലപാടിലാണ് താമസക്കാര്‍. എം. സ്വരാജ് എം.എല്‍.എ, സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി തുടങ്ങിയവര്‍ ഇന്നലെ സമരത്തിനു പിന്തുണയറിയിച്ച് സ്ഥലത്തെത്തി.
from mangalam.com https://ift.tt/300UDs9
via IFTTT
No comments:
Post a Comment