മുംബൈ: വീട്ടിൽ നടത്തിയ പൂജയ്ക്കിടെ കാള ഒന്നര ലക്ഷം രൂപ വിലവരുന്ന താലിമാല അകത്താക്കി. ചാണകമിടുമ്പോൾ കിട്ടുമെന്ന് കരുതി വീട്ടുകാർ ഒരാഴ്ച കാത്തിരുന്നു. ചാണകത്തിൽ തിരഞ്ഞ് മടുത്തപ്പോൾ ഒടുവിൽ കാളയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടിവന്നു മാല പുറത്തെടുക്കാൻ. അഹ്മദ് നഗറിലെ റെയ്റ്റി വാഗ്പുർ ഗ്രാമത്തിലെ കർഷകൻ ബാബുറാവ് ഷിന്ദേയുടെ വീട്ടിലെ കാളയാണ് പോള എന്ന ആഘോഷത്തിനിടയിൽ താലിമാല അകത്താക്കിയത്. ബാബുറാവുവും ഭാര്യയും ആഘോഷങ്ങളിൽ പങ്കെടുക്കവേ താലിമാല താലത്തിൽ വെച്ച് കാളയെക്കൊണ്ട് തൊടുവിച്ച് അനുഗ്രഹം വാങ്ങാനുള്ള ശ്രമത്തിലായിരുന്നു. പെട്ടെന്ന് വൈദ്യുതി േപായപ്പോൾ മെഴുകുതിരിയെടുക്കാനായി വീട്ടുകാർ വീട്ടിനകത്തേക്ക് പോയി. കാള ഈ സമയത്ത് പാത്രത്തിലുണ്ടായിരുന്ന ചപ്പാത്തിയോടൊപ്പം താലിമാലയും അകത്താക്കി. കാളയുടെ വായിൽ കൈയിട്ട് മാല എടുക്കാനായിരുന്നു വീട്ടുകാരുടെ ആദ്യ ശ്രമം. അത് പരാജയപ്പെട്ടപ്പോൾ ചാണകമിടുമ്പോൾ മാല കിട്ടുമെന്ന് കരുതി വീട്ടുകാർ ഒരാഴ്ച കാത്തിരുന്നു. അതും നടക്കാതെയായപ്പോഴാണ് കാളയെ അടുത്തുള്ള മൃഗഡോക്ടറെ കാണിച്ചത്. മെറ്റൽ ഡിറ്റക്ടർ വെച്ച് പരിശോധിച്ചപ്പോൾ മാല കാളയുടെ വയറ്റിലുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/30fWoB5
via
IFTTT
No comments:
Post a Comment