ഹൗഡി മോദി നാളെ, മോദിയെ വരവേൽക്കാനൊരുങ്ങി ഹൂസ്റ്റൺ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 20, 2019

ഹൗഡി മോദി നാളെ, മോദിയെ വരവേൽക്കാനൊരുങ്ങി ഹൂസ്റ്റൺ

ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാനുള്ള ഒരുക്കം തകൃതിയാക്കി ഹൂസ്റ്റണിലെ ഇന്ത്യൻസമൂഹം. എൻ.ആർ.ജി. സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം ഞായറാഴ്ച വൈകീട്ടാണ് 'ഹൗഡി മോദി'യെന്ന് പേരിട്ടിട്ടുള്ള റാലി. നരേന്ദ്രമോദിക്കൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കുന്ന പരിപാടിയിൽ അമ്പതിനായിരത്തിലേറെപ്പേരാണ് പങ്കെടുക്കുക. ഇന്ത്യയും യു.എസും തമ്മിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്താനും സമാന താത്പര്യങ്ങൾ കണ്ടെത്താനും പിന്തുണയ്ക്കാനുമായി ജനങ്ങളെ ഒന്നിപ്പിക്കാനുമുള്ള ശ്രമമാണ് ഹൗഡി മോദി പരിപാടിയെന്ന് സംഘാടകർ പറഞ്ഞു. ഹൗഡി മോദി പരിപാടി യു.എസ്. ജനതയെയും യു.എസിലെ ഇന്ത്യൻ, ഹിന്ദുസമൂഹത്തെയും ഒന്നിപ്പിക്കുമെന്ന് ഇന്ത്യൻ വംശജയായ യു.എസ്. കോൺഗ്രസംഗം തുൾസി ഗബ്ബാർഡ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ജനാധിപത്യ രാജ്യമായ ഇന്ത്യ, യു.എസിന്റെ പ്രധാന സുഹൃദ് രാജ്യങ്ങളിലൊന്നാണെന്നും തുൾസി പറഞ്ഞു. യു.എസ്. കോൺഗ്രസിൽ അംഗമാകുന്ന ആദ്യത്തെ ഹിന്ദുവനിതയാണ് തുൾസി. ഹൂസ്റ്റണിൽ കനത്തമഴ ഹൗഡി മോദി പരിപാടി ഞായറാഴ്ച നടക്കാനിരിക്കെ ഹൂസ്റ്റണിൽ കനത്തമഴ. രണ്ടുപേർ മരിച്ചു. ഉഷ്ണമേഖലാ ന്യൂനമർദം ശക്തിപ്രാപിച്ച് ഇമെൽഡാ ചുഴലിയായി മാറിയതാണ് കനത്തമഴയ്ക്ക് കാരണമെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബോട്ട് പറഞ്ഞു. ടെക്സസിലെ 13 കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൗഡി മോദി പരിപാടിയെ മഴ ബാധിക്കില്ലെന്ന് സംഘാടകർ പറഞ്ഞു. ഹൗഡി മോദി 'ഹൗഡി മോദി' -ഇതെന്തുപേരെന്ന് ചിന്തിക്കുന്നവരുണ്ടാകും. ടെക്സസിലും പരിസരങ്ങളിലും ആളുകൾ ഉപയോഗിക്കുന്ന അനൗപചാരിക സുഖാന്വേഷണമാണ് 'ഹൗഡി'. നിങ്ങൾക്ക് സുഖമാണോ (ഹൗ ഡു യു ഡു?) എന്നതിന്റെ ചുരുക്കമാണിത്. Content Highlights:Howdy modis event at houston


from mathrubhumi.latestnews.rssfeed https://ift.tt/31GovqB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages