യു.എൻ. പൊതുസഭാസമ്മേളനത്തിൽ കശ്മീർവിഷയം ചർച്ചചെയ്തേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 20, 2019

യു.എൻ. പൊതുസഭാസമ്മേളനത്തിൽ കശ്മീർവിഷയം ചർച്ചചെയ്തേക്കും

യുണൈറ്റഡ് നേഷൻസ്: അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാസമ്മേളനത്തിൽ കശ്മീർവിഷയം ചർച്ചചെയ്തേക്കും. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെത്തുടർന്നുണ്ടായ വിഷയങ്ങളും താഴ്വരയിലെ മനുഷ്യാവകാശപ്രശ്നങ്ങളും യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചർച്ചചെയ്തേക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാനി ഡുജാറിക് പറഞ്ഞു. കശ്മീർപ്രശ്നം പരിഹരിക്കാനുള്ള ഏകമാർഗം ചർച്ചയാണെന്നും അവിടത്തെ മനുഷ്യാവകാശപ്രശ്നങ്ങൾ എല്ലാതരത്തിലും പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും സ്റ്റെഫാനി ഡുജാറിക് കൂട്ടിച്ചേർത്തു. കശ്മീർവിഷയത്തിൽ ഇന്ത്യയും പാകിസ്താനും ചർച്ചനടത്തേണ്ടത് അനിവാര്യമാണെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാൽ ഇക്കാര്യത്തിൽ സഹായിക്കാൻ യു.എൻ. തയ്യാറാണെന്നും അന്റോണിയോ ഗുട്ടെറസ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. താഴ്വരയിലെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയെ അപമാനിച്ചാൽ പാകിസ്താനുനേരെ ശക്തമായി പ്രതികരിക്കും -സയീദ് അക്ബറുദ്ദീൻ യു.എന്നിൽ ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ചാൽ പാകിസ്താനുനേരെ ശക്തമായി പ്രതികരിക്കുമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരാംഗം സയീദ് അക്ബറുദ്ദീൻ. സെപ്റ്റംബർ 27-ന് നടക്കുന്ന യു.എൻ. സമ്മേളനത്തിൽ കശ്മീർവിഷയം ഉന്നയിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയെക്കുറിച്ച് മോശമായി സംസാരിക്കുന്ന പാകിസ്താന്റെ നയം ഏറെനാൾ മുന്നോട്ടുപോകില്ല. തങ്ങളുടെ കാഴ്ചപ്പാടെന്താണെന്നും മുൻകാല അനുഭവങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വ്യത്യസ്തമായ രീതിയിൽ എങ്ങനെ മുന്നോട്ടുപോകുമെന്നും ഇന്ത്യ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, നേരത്തേ ഉന്നയിച്ച വിഷയംതന്നെ വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ ചിലർ ശ്രമിക്കും. അവർ അപമാനിക്കാൻശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുമെന്നും അക്ബറുദ്ദീൻ പറഞ്ഞു. Content Highlights:Jammu Kashmir may be discussed in UN


from mathrubhumi.latestnews.rssfeed https://ift.tt/30hFnXo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages