ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായകമാകും. വികസനം, ഐക്യരാഷ്ട്രസഭയുമായി വിവിധ തലങ്ങളിലുള്ള ബന്ധം, അമേരിക്കയുമായുള്ള ഉഭയകക്ഷി വിഷയങ്ങൾ, വാണിജ്യസമൂഹവുമായി ചർച്ചയും സംവാദവും, ലോകനേതാക്കളുമായുള്ള ചർച്ച എന്നിവയാണ് സന്ദർശനത്തിലെ പ്രധാന അജൻഡകളെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജമ്മുകശ്മീർ നടപടി ഐക്യരാഷ്ട്രസഭയിൽ പരാമർശിക്കില്ലെന്നും 370-ാം അനുച്ഛേദം പിൻവലിച്ച നടപടി ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പത്രസമ്മേളനത്തിൽ പറഞ്ഞു. യു.എൻ. സെക്രട്ടറി ജനറൽ സംഘടിപ്പിക്കുന്ന യൂണിവേഴ്സൽ ഹെൽത്ത് കവറേജ് സംബന്ധിച്ച യോഗത്തിൽ പ്രധാനമന്ത്രി ആയുഷ്മാൻ ഭാരതിന്റെ സവിശേഷതകൾ വിശദീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ സംഘടിപ്പിക്കുന്ന 'സമകാലിക അവസ്ഥയിൽ ഗാന്ധിജിയുടെ പ്രസക്തി' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറാണ് മറ്റൊരു പ്രധാന പരിപാടി. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, സഹമന്ത്രി വി. മുരളീധരൻ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിക്കും. പുതിയ നാഴികക്കല്ലാകുമെന്ന് മോദി : ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹത്തിന്റെ സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യം പുതിയൊരു നാഴികക്കല്ലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനപരവും സുരക്ഷിതവും സമൃദ്ധവുമായ ലോകം നിർമിക്കുന്നതിന് ഇരുരാജ്യങ്ങൾക്കും സംഭാവന ചെയ്യാനാകുമെന്നും വെള്ളിയാഴ്ച അമേരിക്കയിലേക്കു പുറപ്പെടുന്നതിനുമുമ്പായി അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. Content Highlights:Modi visit to America
from mathrubhumi.latestnews.rssfeed https://ift.tt/31HM2HU
via
IFTTT
No comments:
Post a Comment