ജയ്പൂർ: ആർ.എസ്.എസ്. നേതാവ് മോഹൻ ഭാഗവതിന് അകമ്പടി പോയ വാഹനമിടിച്ച് ആറുവയസ്സുകാരൻ മരിച്ചു. രാജസ്ഥാൻ മണ്ഡവാർ സ്വദേശി സച്ചിനാണ് മരിച്ചത്. അപകടത്തിൽ കുട്ടിയുടെ മുത്തച്ഛന് ഗുരുതരമായി പരിക്കേറ്റു. രാജസ്ഥാനിലെ മണ്ഡവാറിലെ തത്തർപുർ ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു അപകടം. തിജാറയിൽ ഒരു ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു മോഹൻ ഭാഗവത്. പത്തോളം കാറുകൾ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നു. ഇതിലൊരു കാർ ആറുവയസ്സുകാരനും മുത്തച്ഛനും സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അപകടത്തിനിടയാക്കിയ കാർ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. അപകടത്തിനുശേഷം വാഹനവ്യൂഹം ബെഹ്റോറിലേക്ക് യാത്രതുടർന്നതായും പോലീസ് വ്യക്തമാക്കി. ഇസഡ് പ്ലസ് സുരക്ഷയുള്ള നേതാവാണ് ആർ.എസ്.എസ്. മേധാവിയായ മോഹൻ ഭാഗവത്. Content Highlights:rss chief mohan bhagwats convoy hits two wheeler kills six year old boy
from mathrubhumi.latestnews.rssfeed https://ift.tt/30fFxdS
via
IFTTT
No comments:
Post a Comment