യാത്രക്കാരിയുടെ മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍; പിടിയിലായ ആളെ അറിഞ്ഞപ്പോള്‍ പോലീസ് ഞെട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 11, 2019

യാത്രക്കാരിയുടെ മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍; പിടിയിലായ ആളെ അറിഞ്ഞപ്പോള്‍ പോലീസ് ഞെട്ടി

മുംബൈ: യാത്രക്കാരിയുടെ മുന്നില്‍നിന്ന് സ്വയംഭോഗം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍. മുംബൈയിലെ മലാദിലാണ് സംഭവം. ഈ മാസം ഒന്നിന് രാത്രി വൈകി വീട്ടിലേക്ക് പോകുന്നതിന് ടാക്‌സി കാത്തിരുന്ന യുവതിക്കു മുന്നിലെത്തിയ ഓട്ടോഡ്രൈവര്‍ വാഹനത്തില്‍ കയറാന്‍ അവരെ ക്ഷണിച്ചു.

അവര്‍ ക്ഷണം നിരസിച്ചതോടെ ഡ്രൈവര്‍ പാന്റ്‌സിന്റെ സിബ് അഴിച്ച് സ്വയംഭോഗം ചെയ്ത് കാണിക്കുകയായിരുന്നു. യുവതി ഈ ദൃശ്യം മൊബൈലില്‍ പിടിച്ചിരുന്നു. അമ്മയെ ഫോണില്‍ വിളിച്ചതോടെ ഡ്രൈവര്‍ ‘കലാപ്രകടനം’ മതിയാക്കി കടന്നുകളഞ്ഞു.

ന്യൂലിങ്ക് റോഡിലെ ചിന്‍ചോലി ബന്‍ഡര്‍ ബസ് സ്‌റ്റോപിലായിരുന്നു സംഭവം. യുവതിയൂടെ പരാതിയില്‍ 10 ദിവസം കഴിഞ്ഞാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത്. മുഹമ്മദ് ഷകീല്‍ അബ്ദുള്‍ ഖാദര്‍ മേമന്‍ (32) എന്നയാളാണ് പിടിയിലായത്.

യുവതി അമ്മയ്‌ക്കൊപ്പമെത്തിയാണ് ബാനുഗര്‍ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഐ.പി.സി 509 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് ഇയാള്‍ക്കായി വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നു. മലാദ്, മാല്‍വാനി, ഗൊരേഗണ്‍, ഗണപത് പട്ടീല്‍ നഗര്‍, ദഹിസാര്‍ എന്നിവിടങ്ങളിലെല്ലാം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും ആളെ കണ്ടെത്താനായില്ല. ബുധനാഴ്ച ഇയാള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ വന്ന് പെടുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിന് ഇയാളെ ബാനുഗര്‍ നഗര്‍ പോലീസിന് കൈമാറി.

പോലീസിന്റെ അന്വേഷണത്തിലാണ് ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരില്‍ തന്നെ കേസുകളുണ്ട്. പൊതുസമൂഹത്തിന് ശല്യം ചെയ്യുന്ന ആളെന്ന നിലയിലും കേസുകള്‍ ഇയാളുടെ പേരിലുണ്ട്.



from mangalam.com https://ift.tt/2AatiEz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages