കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് തുടര്‍ച്ചയായ തിരിച്ചടികള്‍; പാക് അധീന കശ്മീരില്‍ പോലും പിന്തുണയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 11, 2019

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് തുടര്‍ച്ചയായ തിരിച്ചടികള്‍; പാക് അധീന കശ്മീരില്‍ പോലും പിന്തുണയില്ല

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിൽനിന്ന് തുടർച്ചയായ തിരിച്ചടികൾ നേരിട്ട് പാകിസ്താൻ. ഏറ്റവുമൊടുവിൽ യു.എൻ. സെക്രട്ടറി ജനറൽ പോലും കശ്മീർ വിഷയത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെ പാകിസ്താൻ വീണ്ടും ഒറ്റപ്പെട്ടു. യു.എന്നിൽ നിന്നടക്കം തിരിച്ചടി നേരിട്ടിട്ടും പാക് അധീന കശ്മീരിൽ ഇമ്രാൻ ഖാൻ വൻ പ്രതിഷേധ സമ്മേളനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധലഭിക്കാൻ വേണ്ടിയാണ് പാക് പ്രധാനമന്ത്രി വെള്ളിയാഴ്ച മുസാഫറബാദിൽ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ പാക് അധീന കശ്മീരിൽ പാകിസ്താൻ സൈന്യത്തിനെതിരെ പ്രതിഷേധം വ്യാപകമാണെന്നും കശ്മീർ വിഷയത്തിൽ പാകിസ്താൻ സ്വീകരിക്കുന്ന നടപടികൾക്ക് അവിടെനിന്നുപോലും പിന്തുണ ലഭിക്കുന്നില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 13 വെള്ളിയാഴ്ച മുസാഫറാബാദിൽ വലിയ റാലി സംഘടിപ്പിക്കുമെന്നാണ് ഇമ്രാൻ ഖാൻ ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യൻ സേനകൾ കശ്മീരിൽ തുടരുന്ന ചൂഷണത്തെക്കുറിച്ച് ലോകത്തെ അറിയിക്കാനും പാകിസ്താൻ കശ്മീരികൾക്കൊപ്പമാണെന്ന് കാണിക്കാനുമാണ് ഈ റാലിയെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ പാകിസ്താൻ സൈന്യത്തിനെതിരെ പാക് അധീന കശ്മീരിൽ വ്യാപക പ്രതിഷേധമുയർന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന പാക് സൈന്യത്തിന്റെ നടപടികൾക്കെതിരെയാണ് ജനരോഷമുയർന്നത്. ഓഗസ്റ്റ് 30-ന് കശ്മീരികൾക്ക് പിന്തുണയെന്ന പേരിൽ പാകിസ്താനിൽ സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ ജനപങ്കാളിത്തം കുറഞ്ഞതും റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കുന്നു. സ്കൂൾ വിദ്യാർഥികളെ അടക്കം പ്രതിഷേധപ്രകടനത്തിൽ പങ്കെടുപ്പിക്കാൻ പാക് അധികൃതർ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ലെന്നും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനങ്ങളിൽ പ്രതിഷേധത്തിനിടയാക്കിയെന്നുമാണ് വിവരം. പാക് അധീന കശ്മീരിൽ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഇമ്രാൻ ഖാന്റെ പ്രതിഷേധ സമ്മേളനത്തിൽ എത്രത്തോളും പങ്കാളിത്തമുണ്ടാകുമെന്നും കണ്ടറിയണം. Content Highlights:pakistan fails to get international attention on kashmir issue; imran khan announces jalsa on pok


from mathrubhumi.latestnews.rssfeed https://ift.tt/2LJblm1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages