ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഭയന്ന് വിറച്ച പെണ്‍കുട്ടി നഗ്നയായി തെരുവിലൂടെ ഓടി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 13, 2019

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഭയന്ന് വിറച്ച പെണ്‍കുട്ടി നഗ്നയായി തെരുവിലൂടെ ഓടി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

ജയ്പൂര്‍: പെണ്‍കുട്ടിയെ മൂവര്‍ സംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. ബന്ധുവിനും സുഹൃത്തിനുമൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍ വെച്ച് മൂവര്‍ സംഘം തടയുകയും തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഭയന്നുവിറച്ച പെണ്‍കുട്ടി തെരുവിലൂടെ നഗ്നയായി ഓടിയെന്നും വിവരമുണ്ട്. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലാണ് സംഭവം ഉണ്ടായത്. പ്രതികളെ പോലീസ് പിടികൂടി.

മൂവര്‍ സംഘത്തിന്റെ പക്കല്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ സംഘം പിന്‍തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്നവരെ സംഘം മര്‍ദ്ദിച്ച് അവശരാക്കിയിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ അടുത്തുള്ള മാര്‍ക്കറ്റിലെത്തി ഒരാളോട് സംഭവം വിവരിച്ചു. തുടര്‍ന്ന് കടക്കാരനും സ്ഥലത്തെത്തി. മൂവര്‍ സംഘം ഈ സമയം പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് കടക്കാരന്‍ പോലീസിന് മൊഴി നല്‍കി. കടക്കാരനെ കണ്ടതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പേടിച്ചരണ്ട പെണ്‍കുട്ടി നഗ്നയായി വഴിയിലൂടെ അര കിലോമീറ്ററോളം ഓടിയെന്നും കടക്കാരന്‍ പറഞ്ഞു.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: പെണ്‍കുട്ടിയും ബന്ധുവും സുഹൃത്തും ക്ഷേത്രദര്‍ശനം നടത്തി മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. വഴിയില്‍ മദ്യപിച്ചിരിക്കുകയായിരുന്ന മൂവര്‍സംഘം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്കു തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായ ലൈംഗികാതിക്രമം, പട്ടികജാതി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം എന്നിങ്ങനെയുള്ള കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവസ്ഥലത്തു നിന്നും മദ്യക്കുപ്പികളും, വളപ്പൊട്ടുകളും രക്തക്കറയും തെളിവായി ലഭിച്ചിട്ടുണ്ടെന്നും ഡിഎസ്പി ഭരത് സിങ് പറഞ്ഞു.



from mangalam.com https://ift.tt/32CnuQk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages