മുല്ലപ്പെരിയാര്‍ അടക്കമുള്ള വിവാദ ഡാമുകള്‍ ഏറ്റെടുക്കാന്‍ കേന്ദ്ര ജലകമ്മീഷന്‍ ; ഇനിയും പ്രളയമുണ്ടായാല്‍ കല്ലാറിലേയും അച്ചന്‍കോവിലാറ്റിലേയും ജലം തിമിഴ്‌നാട്ടിലേക്ക് തിരിച്ചുവിടാന്‍ പദ്ധതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 13, 2019

മുല്ലപ്പെരിയാര്‍ അടക്കമുള്ള വിവാദ ഡാമുകള്‍ ഏറ്റെടുക്കാന്‍ കേന്ദ്ര ജലകമ്മീഷന്‍ ; ഇനിയും പ്രളയമുണ്ടായാല്‍ കല്ലാറിലേയും അച്ചന്‍കോവിലാറ്റിലേയും ജലം തിമിഴ്‌നാട്ടിലേക്ക് തിരിച്ചുവിടാന്‍ പദ്ധതി

പത്തനംതിട്ട: പ്രളയകാലങ്ങളില്‍ മുല്ലപ്പെരിയാര്‍ അടക്കമുള്ള വിവാദഅണക്കെട്ടുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു കേന്ദ്ര ജലകമ്മിഷന്‍. തമിഴ്‌നാട് കേന്ദ്രനീക്കത്തില്‍ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. എന്നാല്‍ കേരളം ഇനിയും പ്രതികരിച്ചിട്ടില്ല. കനത്തമഴ, വെള്ളപ്പൊക്കം തുടങ്ങി പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാവുമ്പോള്‍ അന്തര്‍സംസ്ഥാന അണക്കെട്ടുകളുടെ പ്രവര്‍ത്തനം കമ്മിഷന്‍ ഏറ്റെടുക്കുന്നതിനെപ്പറ്റിയുള്ള അഭിപ്രായം തേടി കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു കത്തയച്ചത് അടുത്തിടെയാണ്.

വിവിധ കാരണങ്ങള്‍ മുന്നിലുള്ളതിനാല്‍ കേരളം ഈ വിഷയത്തെപ്പറ്റി ഇനിയും അഭിപ്രായം അറിയിച്ചിട്ടില്ല. എന്നാല്‍ തമിഴ്‌നാട് കേന്ദ്രനീക്കത്തോടുള്ള വിയോജിപ്പ് അറിയിക്കുകയും ചെയ്തു. കേരളത്തിലെ പ്രളയം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അധിക ജലം തമിഴ്‌നാട്ടിലേക്ക് തുറന്നുവിടാനും അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാനും കേന്ദ്രം ശ്രമിക്കുമെന്ന് വ്യക്തമായതിനാലാണിത്. പ്രകൃതിക്ഷോഭമുള്ളപ്പോള്‍ മുല്ലപ്പെരിയാറിന്റെ നിയന്ത്രണം കേന്ദ്ര ജല കമ്മിഷന്‍ ഏറ്റെടുക്കുന്നത് കേരളത്തിന് ഗുണകരമാകുമെന്ന് അന്തര്‍സംസ്ഥാന നദീജല ഏജന്‍സി സ്‌പെഷല്‍ ഓഫീസര്‍ ജെയിംസ ്‌വിത്സണ്‍ പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിലാണെങ്കിലും നിയന്ത്രണം തമിഴ്‌നാടിനാണ്.

പ്രകൃതിക്ഷോഭങ്ങളുടെ സമയത്ത് അണക്കെട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഇരു സംസ്ഥാനങ്ങളിലേയും സ്ഥിതി മനസിലാക്കി നടപടി സ്ഥിരീകരിക്കാന്‍ കേന്ദ്ര കമ്മിഷന് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ സംസ്ഥാന വിഷയമായതിനാല്‍ നദിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തമായ വ്യവസ്ഥയില്ലാതെ കേന്ദ്രത്തെ ഇടപെടാന്‍ അനുവദിക്കുന്നത് ഭാവിയില്‍ പമ്പാ-അച്ചന്‍കോവില്‍-െവെപ്പാര്‍ ലിങ്ക് പദ്ധതിപോലുള്ള വിവാദ വിഷയങ്ങളിലും കേന്ദ്ര ഇടപെടല്‍ ക്ഷണിച്ചുവരുത്താന്‍ കാരണമാകുമെന്നാണു കേരളത്തിന്റെ ആശങ്ക. മധ്യതിരുവിതാംകൂറില്‍ പ്രളയത്തിനു കാരണം പമ്പാ, അച്ചന്‍കോവില്‍ നദികളിലുണ്ടാകുന്ന വെള്ളപ്പൊക്കമാണ്.

പശ്ചിമഘട്ട മലനിരകളില്‍ പെയ്യുന്ന കാലവര്‍ഷമാണ് ഇതിന് കാരണമായി തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നത്. പമ്പയിലേയും അച്ചന്‍കോവിലാറിലേയും ജലത്തെ ഗതി തിരിച്ച് തമിഴ്‌നാട്ടിലേക്ക് വിടുക എന്നതാണ് പ്രതിവിധിയായി ദേശീയ ജലവികസന ഏജന്‍സിയും ചൂണ്ടിക്കാട്ടുന്നത്. പമ്പയിലും അച്ചന്‍കോവിലിലും 3124 ദശലക്ഷം ഘനമീറ്റര്‍ ജലം അധികമുണ്ടെന്നും അതിന്റെ 20 ശതമാനമായ 634 ദശലക്ഷം ഘനമീറ്റര്‍ ജലം തമിഴ്‌നാട്ടിലെ െവെപ്പാര്‍ നദിയിലേക്ക് തിരിച്ചുവിടണമെന്നുമാണ് വര്‍ഷങ്ങളായി ദേശീയ ജലവികസന ഏജന്‍സിയുടെ ആവശ്യം. ഇതിന് തടയിടുന്ന യാതൊരു പഠന റിപ്പോര്‍ട്ടും ഇതുവരെ കേന്ദ്രത്തിനു സമര്‍പ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടില്ല.

നദീ സംബന്ധമായ കാര്യങ്ങള്‍ സംസ്ഥാന വിഷയമായതിനാല്‍ കേരളത്തിന്റെ അനുമതിയില്ലാതെ നദീബന്ധന പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ലെന്ന ആശ്വാസം മാത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ വന്‍ പ്രളയത്തിന് കേരളം സാക്ഷ്യംവഹിക്കുകയാണെങ്കില്‍ പമ്പാ കല്ലാറിലും അച്ചന്‍കോവിലാറ്റിലും അണകെട്ടി ജലം തിമിഴ്‌നാട്ടിലേക്ക് തിരിച്ചുവിടാനുള്ള പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകാനുള്ള സാധ്യതയുണ്ട്.

കേരളത്തില്‍ പ്രളയം ഉണ്ടാകുമ്പോള്‍ തമിഴ്‌നാട്ടില്‍ കൊടിയ വരള്‍ച്ചയുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് പ്രചരണം നടത്തുന്നത്. അധികജലത്തെ തമിഴ്‌നാട്ടിലേക്ക് തിരിച്ചുവിട്ടാല്‍ കേരളത്തിനുകൂടി ഉപകാരപ്രദമാം വിധം അവിടുത്തെ കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്താന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.



from mangalam.com https://ift.tt/2LvXe4z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages