വ്യാജനെ തടയും: ക്ഷേത്രങ്ങളിലെ വഴിപാട് പ്രസാദങ്ങൾക്ക് പേറ്റന്റ് നേടാൻ ദേവസ്വംബോർഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 23, 2019

വ്യാജനെ തടയും: ക്ഷേത്രങ്ങളിലെ വഴിപാട് പ്രസാദങ്ങൾക്ക് പേറ്റന്റ് നേടാൻ ദേവസ്വംബോർഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ പ്രസിദ്ധമായ വഴിപാട് പ്രസാദങ്ങൾക്ക് പേറ്റന്റ് നേടാൻ തിരുവിതാകൂർ ദേവസ്വംബോർഡ് ശ്രമം തടുങ്ങി. ക്ഷേത്രപ്രസാദങ്ങൾ വ്യാജമായി ഉണ്ടാക്കുന്നതും വിൽക്കുന്നതും തടയാനാണിത്. ദേവസ്വംബോർഡിനു കീഴിലുള്ള ശബരിമല ക്ഷേത്രത്തിലെ അരവണ, ഉണ്ണിയപ്പം, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം, അമ്പലപ്പുഴ ക്ഷേത്രത്തിലെ പാൽപ്പായസം, തിരുവാർപ്പ് ക്ഷേത്രത്തിലെ പായസം എന്നിവയ്ക്കാണ് പേറ്റന്റിനു ശ്രമിക്കുന്നത്. കഴിഞ്ഞദിവസം ചേർന്ന ബോർഡിന്റെ സമ്പൂർണയോഗത്തിലാണ് തീരുമാനം.അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നിത്യനിവേദ്യമായ പാൽപ്പായസം വ്യാജമായി നിർമിച്ച് ചില ബേക്കറികളിൽ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ദേവസ്വംബോർഡ് അത്തരം സ്ഥാപനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിച്ചുവരുകയാണ്. വഴിപാട് പ്രസാദങ്ങൾക്ക് പേറ്റന്റ് നേടാൻ നടപടി തുടങ്ങിയതായി ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചു. ചില ബേക്കറികൾക്കു പുറമേ കേറ്ററിങ് സ്ഥാപനങ്ങളും പാചകക്കാരും അമ്പലപ്പുഴ പാൽപ്പായസം എന്നു തെറ്റിദ്ധരിപ്പിച്ച് പായസം വിൽക്കുന്നുണ്ട്. ഇവർക്കെതിരേയും നിയമനടപടി സ്വീകരിക്കും. ഇതേപ്പറ്റി റിപ്പോർട്ട് നൽകാൻ ദേവസ്വം ഉന്നതോദ്യോഗസ്ഥരെ നിയമിച്ചതായും പ്രസിഡന്റ് അറിയിച്ചു. നിയമവകുപ്പിന്റെ സഹായത്തോടെ തുടർനടപടി സ്വീകരിക്കാൻ ദേവസ്വം കമ്മിഷണർ എം. ഹർഷനെ ചുമതലപ്പെടുത്തി. പേറ്റന്റ് നേടുന്നതിനുള്ള അപേക്ഷ ഉൾപ്പടുത്തിയുള്ള റിപ്പോർട്ട് ദേവസ്വം കമ്മിഷണർ ചൊവ്വാഴ്ച ബോർഡിന് സമർപ്പിക്കും. ചൊവ്വാഴ്ചത്തെ ബോർഡ് യോഗം തുടർകാര്യങ്ങൾ തീരുമാനിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2mamV0l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages