വ്യാഴാഴ്ചവരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 23, 2019

വ്യാഴാഴ്ചവരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാഴാഴ്ചവരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച സംസ്ഥാനത്ത് പരക്കെ നേരിയ മഴയുണ്ടാകുമെന്ന് കരുതുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയുണ്ടാകും. വിവിധ ജില്ലകൾക്ക് മഞ്ഞ അലർട്ട് നൽകിയിട്ടുമുണ്ട്. 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീ മീറ്റർവരെയുള്ള മഴയ്ക്ക് സധ്യതയുള്ളപ്പോഴാണ് മഞ്ഞ അലർട്ട് നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകൾക്കാണ് ബുധനാഴ്ച മഞ്ഞ അലർട്ട്. വ്യാഴാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മഞ്ഞ അലർട്ടുണ്ട്. ആന്ധ്രാ തീരത്തിനടുത്ത് കടലിൽ രൂപപ്പെട്ടിരിക്കുന്ന അന്തരീക്ഷച്ചുഴിയാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമാവുക. ഗുജറാത്ത് തീരത്തിന് മുകളിലായി ഒരു തീവ്ര ന്യൂനമർദവും രൂപംകൊണ്ടിട്ടുണ്ട്. ഇത് കൊടുങ്കാറ്റായി (ഹിക്ക) രൂപപ്പെട്ടുതുടങ്ങിയെങ്കിലും ഒമാൻ തീരത്തേക്ക് നീങ്ങും. ഗുജറാത്തിൽ രൂപം കൊണ്ടിരിക്കുന്ന തീവ്ര ന്യൂനമർദം കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമാകില്ല. Content Highlights:Heavy rainfall is expected in several districts till Thursday


from mathrubhumi.latestnews.rssfeed https://ift.tt/2kFx3hj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages