ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഫൈനലില്‍ സെറീനയെ തകര്‍ത്ത് പത്തൊമ്പതുകാരി ബിയന്‍ക ആന്‍ഡ്രീസുവിന് കിരീടം. കനേഡിയന്‍ താരമായ കൗമാരക്കാരിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് യുഎസ് ഓപ്പണിന്റെ ആര്‍തര്‍ ആഷേ സ്‌റ്റേഡിയത്തില്‍ നിന്ന് ബിയന്‍ക ഉയര്‍ത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കിരീടനേട്ടം.സ്‌കോര്‍: 6-3, 7-5
ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ കാനേഡിയന്‍ താരമാണ് ബിയന്‍ക ആന്‍ഡ്രീസു. 24 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് ജീന്‍ കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഫൈനല്‍ തോല്‍വിയോടെ സെറീനയ്ക്ക് നഷ്ടമായി. അമേരിക്കന്‍ താരം സെറീന വില്യംസിന്റെ കരിയറില്‍ ഇതുവരെ 23 ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടങ്ങളാണ് സ്വന്തം. കിരീട നേട്ടത്തോടെ റഷ്യന്‍ താരം മരിയ ഷറപ്പോവയ്ക്കു ശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം ഉയര്‍ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ബിയന്‍ക. 2006 യുഎസ് ഓപ്പണ്‍ കിരീടനേട്ടമാണ് മരിയ ഷറപ്പോവയ്ക്ക് ഈ നേട്ടം സ്വന്തമാക്കിക്കൊടുത്തത്. കഴിഞ്ഞ മാസം റോജേഴ്‌സ് കപ്പ് ഫൈനലില്‍ പുറംവേദനയെ തുടര്‍ന്ന് സെറീന പിന്‍വാങ്ങിയപ്പോള്‍ ബിയന്‍ കിരീടം നേടിയിരുന്നു.
യുക്രൈന്‍ താരത്തെ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലിലെത്തിയത്. ചരിത്രത്തിനൊപ്പമെത്താന്‍ സെറീന വില്യംസിന് ഒരു വിജയം കൂടി മാത്രമായിരുന്നു ആവശ്യം.ഇതോടെ മാര്‍ഗരറ്റിന്റെ നേട്ടത്തിനൊപ്പമെത്താന്‍ 37 കാരിയായ സെറീനയ്ക്ക് ഇനിയും കാത്തിരിക്കണം. 33-ാം ഗ്രാന്‍ഡ്സ്ലാം ഫൈനലിനാണ് സെറീന യുഎസ് ഓപ്പണില്‍ ആഷേ സ്‌റ്റേഡിയത്തില്‍ ഇറങ്ങിയത്. സെറീന തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം 1999 യുഎസ് ഓപ്പണില്‍ നേടുമ്പോള്‍ ബിയാന്‍ക ജനിച്ചിട്ടു കൂടിയിരുന്നില്ല.
സെമിയില്‍ എലിന സ്വിറ്റോളിനയെ പരാജയപ്പെടുത്തിയാണ് സെറീന കലാശപ്പോരിലേക്ക് മാര്‍ച്ച് ചെയ്തത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീനയുടെ വിജയം. സ്‌കോര്‍:6-3,6-1. മുപ്പത്തിയേഴുകാരിയായ സെറീന 2017 സെപ്റ്റംബറില്‍ അമ്മയായ ശേഷം ഇതുവരെ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിട്ടില്ല.
from mangalam.com https://ift.tt/2N24187
via IFTTT
No comments:
Post a Comment