'ചന്ദ്രയാന്റെ ചെലവ് പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥയുടെ മുകളില്‍ വരും, ഇന്ത്യയ്ക്ക് ഇനിയും 100 ചന്ദ്രയാന്‍ ദൗത്യവുമായി രംഗത്തുവരാനുളള കഴിവുണ്ട്, പാകിസ്ഥാനെ പോലെ ഒരു തെമ്മാടി രാഷ്ട്രമല്ല ഇന്ത്യ' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 7, 2019

'ചന്ദ്രയാന്റെ ചെലവ് പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥയുടെ മുകളില്‍ വരും, ഇന്ത്യയ്ക്ക് ഇനിയും 100 ചന്ദ്രയാന്‍ ദൗത്യവുമായി രംഗത്തുവരാനുളള കഴിവുണ്ട്, പാകിസ്ഥാനെ പോലെ ഒരു തെമ്മാടി രാഷ്ട്രമല്ല ഇന്ത്യ'

ന്യൂഡല്‍ഹി: ലോകമൊന്നാകെ ഇന്നലെ കാത്തിരുന്നത് ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ട് വിക്ഷേപണമായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡര്‍ ലക്ഷ്യം കാണാതെ പോയതോടെ പരിഹാസവുമായി പാകിസ്ഥാന്‍ നിരവധി ട്രോളുകളാണ് ഇറക്കിയത്. ഇതിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയിലെ സോഷ്യല്‍ ലോകം. ഉപഭൂഖണ്ഡത്തിന് എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഈ ദൗത്യം എന്ന് മനസ്സിലാക്കാതെയാണ് പാകിസ്ഥാനില്‍ നിന്നുമുള്ള ഇത്തരം പരിഹാസങ്ങളെന്ന് ഇന്ത്യ മറുപടി നല്‍കി.

'എന്താണ് പാകിസ്ഥാന് ഇക്കാര്യം മനസ്സിലാവാതെ പോകുന്നത്?, ചന്ദ്രയാന്റെ ചെലവ് പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥയുടെ മുകളില്‍ വരും. ഇന്ത്യയ്ക്ക് ഇനിയും 100 ചന്ദ്രയാന്‍ ദൗത്യവുമായി രംഗത്തുവരാനുളള കഴിവുണ്ട്. പാകിസ്ഥാനെ പോലെ ഒരു തെമ്മാടി രാഷ്ട്രമല്ല ഇന്ത്യ'-ഒരാള്‍ ട്വീറ്റ് ചെയ്തു.

'ഇന്ത്യ പരാജയപ്പെട്ടിട്ടില്ല, ലാന്‍ഡറുമായുളള ബന്ധം വിട്ടുപോയി എന്നുമാത്രം... ബഹിരാകാശരംഗത്തെ പ്രമുഖ സ്ഥാപനമായ അമേരിക്കയിലെ നാസയ്ക്ക് പോലും പരാജയം സംഭവിച്ചിട്ടുണ്ട്, പരാജയങ്ങള്‍ വിജയത്തിന്റെ ചവിട്ടുപടികളാണ്, വിജയത്തിന് വേണ്ടിയുളള തയ്യാറെടുപ്പ് മാത്രമായി ഈ പരാജയത്തെ കണ്ടാല്‍ മതി... ഒരു പരാജയത്തിന്റെ പേരില്‍ ഐഎസ്ആര്‍ഒയെ അളക്കാന്‍ നോക്കേണ്ട..., ആരും ഇതുവരെ പോകാത്ത സ്ഥലത്ത് പോകാന്‍ ഇന്ത്യ നടത്തിയ ശ്രമത്തെ തന്നെ ആദ്യവിജയമായി കാണാവുന്നതാണ്. നമ്മള്‍ ആ ദൗത്യത്തില്‍ പരാജയപ്പെട്ടിട്ടില്ല, വിജയത്തില്‍ നിന്ന് അല്‍പ്പം അകന്നു എന്നുമാത്രം...,' ഇത്തരത്തില്‍ പാകിസ്ഥാന്‍ ട്രോളുകള്‍ക്ക് മറുപടി നല്‍കുന്ന കമന്റുകളുമാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.



from mangalam.com https://ift.tt/2ZYjLee
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages