‘കേരളത്തെ’ ഭാര്യയെ ഏൽപ്പിച്ച്, ഭർത്താവ് കേന്ദ്രത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 7, 2019

‘കേരളത്തെ’ ഭാര്യയെ ഏൽപ്പിച്ച്, ഭർത്താവ് കേന്ദ്രത്തിലേക്ക്

തൃശ്ശൂർ:'ഓൾ ദ ബെസ്റ്റ്, എന്നാ പിന്നെ ഞാൻ ഡൽഹിക്ക് പോട്ടെ...' കേരള ബറ്റാലിയൻ നന്നായി നോക്കിക്കോണം, നമ്മുടെ പിള്ളേരാ...' -ഭർത്താവ് ഭാര്യയോട് പറഞ്ഞു. തലകുലുക്കിക്കൊണ്ട് ഭാര്യ പറഞ്ഞു -'ഞാനേറ്റു, ധൈര്യമായി പോയിവരൂ...' ഇരുവരും ചിരിച്ചുകൊണ്ട് പരസ്പരം കൈകൊടുത്തു. കേരളാ പോലീസ് തലപ്പത്തെ അപൂർവമായൊരു സ്ഥാനക്കൈമാറ്റത്തിനാണ് തൃശ്ശൂർ സാക്ഷിയായത്. പോലീസിലെ ദമ്പതിമാരായ ദേബേഷ്കുമാർ ബെഹ്റയും ഭാര്യ ഉമാ മീണ ബെഹ്റയുമായിരുന്നു രംഗത്തിലെ നായികാനായകന്മാർ. തൃശ്ശൂർ ആസ്ഥാനമായ ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റ് ആയ ദേബേഷ്കുമാർ ബെഹ്റയ്ക്ക് ഡെപ്യൂട്ടേഷനിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. ദേബേഷിന് പകരം ഇന്ത്യ റിസർവ് ബറ്റാലിയന്റെ (ഐ.ആർ.ബി.) ചുമതല ലഭിച്ചത് ഭാര്യ ഉമയ്ക്കും. ഐ.ആർ.ബി. ആസ്ഥാനത്തിന്റെ തൊട്ടടുത്തുതന്നെയുള്ള കേരള പോലീസ് അക്കാദമിയുടെ അസിസ്റ്റന്റ് ഡയറക്ടറായ ഉമയ്ക്ക് ഐ.ആർ.ബി.യുടെ കമാൻഡന്റ് ആയി അധികച്ചുമതലയാണ് നൽകിയിട്ടുള്ളത്. ദേബേഷ്കുമാർ ഐ.ബി.യിൽ ജോയിന്റ് ഡയറക്ടർ ആയി ചുമതലയേൽക്കും. പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കൊല്ലം എന്നീ ജില്ലകളിൽ പോലീസ് മേധാവിയായിട്ടുള്ള ദേബേഷ്കുമാർ മികച്ച കുറ്റാന്വേഷണവിദഗ്ധനാണ്. ആന്റി നക്സൽ സ്ക്വാഡിന്റെയും കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെയും ഏകോപനച്ചുമതലയുള്ള എസ്.പി. കൂടിയായിരുന്നു അദ്ദേഹം. ഉമാബെഹ്റ മുമ്പ് ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റ് ആയി ചുമതല വഹിച്ചിരുന്നു. കൊല്ലം (ക്രൈംബ്രാഞ്ച്), കോഴിക്കോട് (വിജിലൻസ്), തൃശ്ശൂർ (റൂറൽ), ആലപ്പുഴ എന്നീ ജില്ലകളിലും പോലീസ് മേധാവിയായിരുന്നു. കേരള തണ്ടർ ബോൾട്ടിന്റെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. ഉമയും കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിച്ചിട്ടുണ്ട്. ഐ.ആർ.ബി. ഡെപ്യൂട്ടി കമാൻഡന്റ് സി.വി. പാപ്പച്ചൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.പി. ഗിരിജ, അസിസ്റ്റന്റ് കമാൻഡന്റ് ജോണി അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. Content Highlights:Debesh Kumar Behera IPS, Uma Behra IPS, IRB, IB


from mathrubhumi.latestnews.rssfeed https://ift.tt/2HTUUCi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages