വിജയരാജമല്ലിക വിവാഹിതയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 7, 2019

വിജയരാജമല്ലിക വിവാഹിതയായി

തൃശ്ശൂർ: മലയാളത്തിലെ ആദ്യ ട്രാൻസ്വുമൺ കവി വിജയരാജമല്ലികയും ഫ്രീലാൻസ് സോഫ്റ്റ്വേർ എൻജിനീയർ ജാഷിമും വിവാഹിതരായി. ശാസ്ത്രസാഹിത്യപരിഷത്തിെൻറ സംസ്ഥാന ആസ്ഥാനമന്ദിരമായ പരിഷത്ത് പരിസരകേന്ദ്രത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. സെറ്റുസാരിയും ചുവപ്പ് ബ്ളൗസും അണിഞ്ഞ് വിജയരാജമല്ലികയും ചുവപ്പ് ഷർട്ടും വെള്ളമുണ്ടുമണിഞ്ഞ് ജാഷിമുമെത്തി. ഇരുവരും പരസ്പരം ചുവപ്പുഹാരം ചാർത്തി. തൃശ്ശൂർ, മുതുവറ സ്വദേശിയായ വിജയരാജമല്ലികയും തൃശ്ശൂർ മണ്ണുത്തി സ്വദേശിയായ ജാഷിമും ഒരുവർഷമായി പ്രണയത്തിലാണ്. വിജയരാജമല്ലികയുടെ കവിതാസമാഹാരം മദ്രാസ് യൂണിവേഴ്സിറ്റിയിൽ എം.എ. മലയാളം പഠിപ്പിക്കുന്നുണ്ട്. ഈ പുസ്തകത്തിലെ രണ്ട് കവിതകൾ എം.ജി. യൂണിവേഴ്സിറ്റിയിലും കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലും പഠനവിഷയമാണ്. സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, മുൻ എം.എൽ.എ. ബാബു എം. പാലിശ്ശേരി, സി. രാവുണ്ണി, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, യുവകലാസാഹിതി ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, സാമൂഹികപ്രവർത്തക പി. ഗീത, സോമകുമാരൻ, സൂര്യ തുടങ്ങിയവർ പങ്കെടുത്തു. Content Highlights:transgender activist poet Vjayaraja Mallika got married to Jashim


from mathrubhumi.latestnews.rssfeed https://ift.tt/2zWBIPQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages