പാകിസ്താനെ പ്രകീർത്തിച്ച് ശരദ് പവാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 15, 2019

പാകിസ്താനെ പ്രകീർത്തിച്ച് ശരദ് പവാർ

മുംബൈ: പാകിസ്താനെ പ്രകീർത്തിച്ച് എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാർ. പാകിസ്താനിൽ പോയപ്പോൾ അവിടെ മികച്ച സ്വീകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അവിടത്തെ ആളുകൾ ഇന്ത്യക്കാർ കരുതുന്നതിൽനിന്ന് വ്യത്യസ്തമായി ഏറെ സന്തോഷവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി.യുടെ ന്യൂനപക്ഷ വിഭാഗം മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാഷ്ട്രീയനേട്ടമുണ്ടാക്കുന്നതിന് ഗൂഢോദ്ദേശ്യങ്ങളുമായി പാകിസ്താനെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. പാകിസ്താനികൾ അനീതിക്കിരയാണെന്നും അസന്തുഷ്ടരാണെന്നുമാണ് ഇവിടെ പ്രചരിപ്പിക്കുന്നത്. അതല്ല യാഥാർഥ്യം. പലതവണ പാകിസ്താനിൽ പോയിട്ടുണ്ട്. ഇന്ത്യയിലെ ബന്ധുക്കളെക്കാണാൻ പാകിസ്താൻകാർക്ക് വരാനാകില്ലെങ്കിലും ഇന്ത്യക്കാരെയെല്ലാം അവർ ബന്ധുക്കളെപ്പോലെയാണ് പരിഗണിക്കുന്നതെന്ന് അവിടെ പോയപ്പോൾ ബോധ്യമായതായി അദ്ദേഹം പറഞ്ഞു. അതേസമയം, പവാറിന്റെ പരാമർശത്തിനെതിരേ ശിവസേന രംഗത്തെത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ പാകിസ്താനെ പ്രകീർത്തിക്കുന്നതെന്തിനെന്ന് ശിവസേനാ വക്താവ് മനീഷ കായന്ദെ ചോദിച്ചു. എൻ.സി.പി. നേതാക്കളും പ്രവർത്തകരും ശിവസേനയിലേക്കു ചേക്കേറുന്ന സാഹചര്യത്തിൽ പാകിസ്താനിൽനിന്ന് പ്രവർത്തകരെ ഇറക്കുമതിചെയ്യാൻ പദ്ധതിയുണ്ടോയെന്നും അവർ പരിഹാസരൂപേണ ചോദിച്ചു. Content Highlights:Sharad Pawar praises Pakistan


from mathrubhumi.latestnews.rssfeed https://ift.tt/300HE9i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages