കൊൽക്കത്ത: തേനീച്ചക്കൂട്ടം വഴിമുടക്കിയ വിമാനം റൺവേയിൽ കുടുങ്ങിയത് രണ്ടുമണിക്കൂർ. ഞായറാഴ്ച രാവിലെ കൊൽക്കത്ത വിമാനത്താവളത്തിലായിരുന്നു സംഭവം. 136 യാത്രക്കാരുമായി അഗർത്തലയിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർഇന്ത്യ വിമാനത്തിനു മുന്നിലാണ് തേനീച്ചക്കൂട്ടം നിലയുറപ്പിച്ചത്. എൻജിനിലൂടെ വിമാനത്തിനുള്ളിലേക്ക് തേനീച്ച കയറിയാൽ യാത്രക്കാർക്ക് അപകടമുണ്ടാകുമെന്നതിനാൽ റൺവേയിൽ നിർത്തിയിടുകയായിരുന്നെന്ന് എയർഇന്ത്യ വക്താവ് അറിയിച്ചു. അഗ്നിസുരക്ഷാസംഘമെത്തി പരിശോധിച്ചശേഷം 12.45-ഓടെയാണ് വിമാനം യാത്രയാരംഭിച്ചത്. Content Highlights:Bees delays Air India Flight
from mathrubhumi.latestnews.rssfeed https://ift.tt/31snjXY
via
IFTTT
No comments:
Post a Comment