ന്യൂഡൽഹി: ഹരിയാണയിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന പശ്ചാത്തലത്തിൽ ഒരു സ്വതന്ത്ര എം.എൽ.എ.യും നാല് ഐ.എൻ.എൽ.ഡി. നേതാക്കളും കോൺഗ്രസിൽ ചേർന്നു. സ്വതന്ത്ര എം.എൽ.എ. ജയ്പ്രകാശാണ് കോൺഗ്രസിൽ അംഗമായത്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്നു അദ്ദേഹം. അശോക് അറോറ, സുഭാഷ് ഗോയൽ, പ്രദീപ് ചൗധരി, ഗഗൻജിത് സന്ധു എന്നിവരാണ് കോൺഗ്രസിൽ ചേർന്ന ഐ.എൻ.എൽ.ഡി. നേതാക്കൾ. സുഭാഷ് ഗോയൽ മുൻമന്ത്രിയും പ്രദീപ് ചൗധരി മുൻ എം.എൽ.എ.യുമാണ്. മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, ഭൂപീന്ദർ സിങ് ഹൂഡ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ കോൺഗ്രസ് പ്രവേശം. content highlights:Haryana Independent MLA, INLD leaders join Congress
from mathrubhumi.latestnews.rssfeed https://ift.tt/304JtSt
via
IFTTT
No comments:
Post a Comment