തിരുവനന്തപുരം: കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കാൻ ഒക്ടോബർ നാലിന് ദുബായിയിൽ ചെറുകിട, ഇടത്തരം വ്യവസായികളുടെ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ടെലിവിഷൻ സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് പ്രവാസി നിക്ഷേപം ആകർഷിക്കാൻ നിക്ഷേപ കമ്പനി രൂപവത്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥിരം ഷെൽട്ടറുകൾ നിർമിക്കും. ക്യാമ്പുകളിൽനിന്ന് മടങ്ങുന്നവർക്ക് വീടുകൾ നിർമിക്കുന്നതുവരെ താമസിക്കാനും സംവിധാനം ഒരുക്കും. വീടുകൾ പുനർനിർമിക്കാൻ നാലുലക്ഷം രൂപ നൽകും. ആദിവാസി മേഖലയിൽ തുകയിൽ ചില വർധന വേണ്ടിവരും. പ്രീഫാബ് നിർമാണ രീതി പ്രചരിപ്പിക്കാൻ വലിയ സർക്കാർ കെട്ടിടങ്ങൾ ഈ രീതിയിൽ നിർമിച്ച് മാതൃക കാട്ടും. ആർക്കിടെക്ടുമാർ അന്താരാഷ്ട്ര ഏജൻസികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും. പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച പഠനത്തിൽ മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിലെ നിർദേശങ്ങളും പരിഗണിക്കും. മൂന്നുമാസത്തിനകം കമ്മിറ്റി റിപ്പോർട്ട് നൽകും. നദികൾ പുനരുജ്ജീവിപ്പിക്കാൻ നാട്ടുകാരുടെ സഹകരണം ഉറപ്പാക്കും. വിദേശമലയാളികൾ, കോർപ്പറേറ്റ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് എന്നിവ നദി പുനരുജ്ജീവനത്തിന് വിനിയോഗിക്കുന്നത് പരിഗണിക്കും. നീർച്ചാലുകൾ മലയോരമേഖലയിലെ സൂക്ഷ്മ നീർച്ചാലുകളുടെ പുനഃസ്ഥാപനത്തിന് പ്രാധാന്യം നൽകും. മലയോരമേഖലയിൽ കൃഷി ഒഴിവാക്കേണ്ടതില്ല. അതേസമയം അപകട മേഖലകളിൽ താമസിക്കുന്നവർ അവിടെനിന്ന് സുരക്ഷിതസ്ഥലത്തേക്ക് മാറേണ്ടിവരും. വലിയ വീടുകൾ നിർമിക്കുന്നവരുടെ നികുതി വർധിപ്പിക്കണമെന്ന അഭിപ്രായം ചർച്ചയിൽ ഉയർന്നു. ഈ വിഷയം ആലോചിക്കും. ദുരന്തബാധിതരുടെ മാനസികാരോഗ്യത്തെ സർക്കാർ ഗൗരവമായി കാണുന്നതായും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആപൽസമയത്ത് മാധ്യമങ്ങൾ പോസിറ്റീവായാണ് പ്രതികരിച്ചത്. അതേസമയം, സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടുകയും വേണം. ഉദ്യോഗസ്ഥ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള നടപടികൾ നവകേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. content highlights: Pinarayi Vijayan, Dubai,development conference
from mathrubhumi.latestnews.rssfeed https://ift.tt/2LH9YnH
via
IFTTT
No comments:
Post a Comment