ആർ.എസ്.എസ്. കടന്നാക്രമണത്തിന് കാരണം ഇടതുപക്ഷത്തിന്റെ കഴിവുകേട് -കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 9, 2019

ആർ.എസ്.എസ്. കടന്നാക്രമണത്തിന് കാരണം ഇടതുപക്ഷത്തിന്റെ കഴിവുകേട് -കോടിയേരി

കമ്പിൽ: രാഷ്ട്രീയത്തിലിടപെടാൻ ഇടതുപക്ഷത്തിനുള്ള കഴിവ് കുറഞ്ഞതാണ് സമീപകാലത്തെ ആർ.എസ്.എസ്. കടന്നാക്രമണത്തിന് കാരണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കമ്പിൽ ബസാറിൽ നടന്ന ചടയൻ ഗോവിന്ദൻ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിനെ നേരിടാനുള്ള പ്രത്യയശാസ്ത്രം കോൺഗ്രസിനില്ല. കേന്ദ്രത്തിനുമുന്നിൽ ഭിക്ഷാപാത്രവുമായി കേരളമുഖ്യമന്ത്രി നിൽക്കാത്തതാണ് പ്രളയത്തിന് സഹായമനുവദിക്കാതിരിക്കാൻ കാരണം. കേരളത്തിൽ വികസനസ്തംഭനമുണ്ടാക്കാനാണ് മോദിസർക്കാരിന്റെ ശ്രമം. മുത്തലാഖ് ബിൽ പാസാക്കിയതുകൊണ്ട് മുസ്ലിം ജനതയുടെ പട്ടിണി മാറില്ല. ഇടതുപക്ഷം സ്വീകരിക്കുന്ന ബദൽനയമാണ് ഇന്ന് രാജ്യം ഉറ്റുനോക്കുന്നത്. കേരളത്തിലെ പാർട്ടി പ്രവർത്തകർ അവരുടെ സമീപനം മാറ്റേണ്ടതുണ്ട്. എല്ലാദിവസവും ഒരുമണിക്കൂർ പാർട്ടിപ്രവർത്തനം നടത്തണം -കോടിയേരി പറഞ്ഞു. content highlights: Kodiyeri Balakrishnan,RSS, BJP, CPIM


from mathrubhumi.latestnews.rssfeed https://ift.tt/34zx6xf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages