റിയാദ്: സൗദി അറേബ്യ ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയുടെ നിരക്ക് 300 റിയാലായി(ഏകദേശം 5700 രൂപ) ഏകീകരിച്ചു. ഹജ്ജ്, ഉംറ, വിനോദസഞ്ചാരം, ബിസിനസ്, സന്ദർശനം, ട്രാൻസിറ്റ് എന്നിവയ്ക്ക് ഇത് ബാധകമാണ്. വിസാ പുനഃസംഘടനയുടെ ഭാഗമായാണ് ഏകീകൃത ഫീസ് നടപ്പാക്കിയത്. അതേസമയം, വ്യത്യസ്ത വിസകളുടെ കാലാവധിയിലും സൗദിയിൽ തങ്ങാൻ അനുവദിക്കുന്ന ദിവസങ്ങളിലും വ്യത്യാസമുണ്ടായിരിക്കും.സൗദിയിൽ തങ്ങാവുന്ന കാലാവധി, സിംഗിൾ എൻട്രി വിസയ്ക്ക് ഒരു മാസവും മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് മൂന്നു മാസവും ആണ്. ട്രാൻസിറ്റ് വിസയുടെ കാലാവധി 96 മണിക്കൂറായിരിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് ഹജ്ജ്, ഉംറ, സന്ദർശന വിസകൾ പുനഃസംഘടിപ്പിച്ചത്. ആവർത്തിച്ചുള്ള ഉംറയുടെ ഫീസ് എടുത്തുകളഞ്ഞിട്ടുമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Na7Xnq
via
IFTTT
No comments:
Post a Comment