പോലീസ് സേനയിൽ ചുറുചുറുക്കുള്ളവർക്ക് ആദരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 18, 2019

പോലീസ് സേനയിൽ ചുറുചുറുക്കുള്ളവർക്ക് ആദരം

തിരുവനന്തപുരം: മാനസികമായും ശാരീരികമായും ചുറുചുറുക്കുള്ള പോലീസുകാരെ സേനയിൽ പ്രത്യേകം ആദരിക്കും. പോലീസുകാരുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിന്റെയും പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ആവിഷ്കരിക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണിത്. മോശമായ ഭാഷയും പെരുമാറ്റവുമുള്ള പോലീസുകാരെ കണ്ടെത്തി അവരെ പൊതുജനങ്ങളുമായി ഇടപെടേണ്ടി വരുന്ന ജോലികളിൽനിന്നു മാറ്റിനിർത്താനും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. ഒരേ ഡ്യൂട്ടിക്ക് രണ്ടുപേരെ ഒരുമിച്ച് നിയോഗിക്കുന്ന വിദേശ രാജ്യങ്ങളിലേതുപോലെയുള്ള 'ബഡ്ഡി സിസ്റ്റം' ആരംഭിക്കുന്നതിലൂടെ മാനസിക സമ്മർദം കുറയ്ക്കാൻ കഴിയുമെന്നും ഡി.ജി.പി.യുടെ നിർദേശത്തിൽ പറയുന്നു. എല്ലാ വർഷവും ഉദ്യോഗസ്ഥർക്ക് ആരോഗ്യപരിശോധന നടത്തണം. പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ച് മാനസികോല്ലാസവും ആരോഗ്യവും നൽകുന്ന കായികവിനോദങ്ങളും സംഘടിപ്പിക്കണം. മാനസിക സംഘർഷം ലഘൂകരിക്കാൻ യോഗ, ധ്യാനം, ശ്വസനവ്യായാമങ്ങൾ എന്നിവ പോലീസ് സ്റ്റേഷനുകളിൽ ക്രമീകരിക്കണം. ജില്ലാ പോലീസ് മേധാവി, സബ് ഡിവിഷണൽ ഓഫീസർമാർ എന്നിവർ ഇത്തരം പരിപാടികളിൽ പങ്കെടുക്കണം. എല്ലാ ജില്ലാ പോലീസ് മേധാവിമാരും മാസത്തിൽ ഒരു മണിക്കൂറെങ്കിലും കീഴുദ്യോഗസ്ഥരോടു നേരിട്ടുസംസാരിച്ച് അവരുടെ പ്രശ്നങ്ങൾ ലഘൂകരിക്കണം. മാനസിക സമ്മർദമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി കൗൺസലിങ് നൽകാൻ തിരുവനന്തപുരം എസ്.എ.പി. ക്യാമ്പിലെ ഹാറ്റ്സ് (ഹെൽപ്പ് ആൻഡ് അസിസ്റ്റൻസ് ടു ടാക്കിൾ സ്ട്രെസ്) സെന്ററിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. കൗൺസലിങ് കാലയളവ് ഔദ്യോഗിക ജോലിയായി പരിഗണിക്കാനും അർഹമായ യാത്രാബത്ത, ദിനബത്ത എന്നിവ നൽകണമെന്നും ഡി.ജി.പി. നിർദേശിച്ചു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി., സോണൽ ഐ.ജി.മാർ, റെയ്ഞ്ച് ഡി.ഐ.ജി.മാർ എന്നിവർ നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ബെഹ്റ നിർദേശംനൽകി. Content Highlights:kerala police-buddy system


from mathrubhumi.latestnews.rssfeed https://ift.tt/30s3X3G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages