ജോലിക്കിടെ ഡോക്ടർ ശകാരിച്ചു; കുഴഞ്ഞുവീണ നഴ്സ് ആശുപത്രിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 18, 2019

ജോലിക്കിടെ ഡോക്ടർ ശകാരിച്ചു; കുഴഞ്ഞുവീണ നഴ്സ് ആശുപത്രിയിൽ

നെയ്യാറ്റിൻകര: നഗരസഭയുടെ ഓലത്താന്നിയിലുള്ള പെരുമ്പഴുതൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ ശകാരിച്ചതിനെതുടർന്ന് ഹൃദ്രോഗിയായ സ്റ്റാഫ് നഴ്‌സ് കുഴഞ്ഞുവീണു. ആരോഗ്യനില മോശമായതിനാൽ ഇവരെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓലത്താന്നി പി.എച്ച്.സി.യിലെ സ്റ്റാഫ് നഴ്‌സായ ആശയാണ് കുഴഞ്ഞുവീണത്. പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസറായ ഡോ.ലിനിയാണ് ശകാരിച്ചതെന്നാണ് പരാതി. ബുധനാഴ്ച രാവിലെ ജോലി സമയത്താണ് സംഭവം.ആശ കഴിഞ്ഞ ദിവസം വീട്ടിൽ വീണ് ഇടത്തെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കൈയിൽ ബാന്റേജുമായാണ് ജോലിക്ക്‌ വന്നത്. ഫാർമസി ഡ്യൂട്ടിയാണ് നോക്കിയത്. രോഗികളെ പരിശോധിച്ച ഡോക്ടർ ഫാർമസിയിലെ ആശയോട് ഒരു രോഗിയുടെ ബി.പി. നോക്കാൻ ആവശ്യപ്പെട്ടു.ഫാർമസി ഡ്യൂട്ടിയിലാണെന്നും ബി.പി. നോക്കേണ്ടത് ഡോക്ടറാണെന്നും ആശ പറഞ്ഞു. തുടർന്നാണ് മറ്റുരോഗികൾക്കും ജീവനക്കാർക്കും മുന്നിൽവെച്ച് ഡോക്ടർ ആശയെ ശകാരിച്ചത്. ഹൃദയവാൽവ് സംബന്ധമായ രോഗത്തിന് ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ നടത്തിവരികയാണ് ആശ.ആശയെ സഹപ്രവർത്തകർ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി. ഇപ്പോൾ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് .ഇത് സംബന്ധിച്ച് കേരള ഗവ.നഴ്‌സസ് അസോസിയേഷൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും ഡി.എച്ച്.എസിനും പരാതി നൽകി. ആശയെ മെഡിക്കൽ ഓഫീസർ നിരന്തരം ജോലിസമയത്ത് ശകാരിച്ചിരുന്നതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുബ്രഹ്മണ്യവും ജനറൽ സെക്രട്ടറി ഉഷാദേവിയും സെക്രട്ടറി നിഷ ഹമീദും ആരോപിച്ചു.സംഭവത്തിൽ ഡോക്ടറുടെ ഭാഗത്ത് തെറ്റില്ലെന്ന് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.ശ്രീകാന്ത് വിശദീകരിച്ചു. ഡോ.ലിനി ഒരു രോഗിയുടെ ബി.പി. നോക്കാൻ ആശയോട് ആവശ്യപ്പെട്ടു. എന്നാൽ അവരത് ചെയ്തില്ല. തുടർന്ന് ആശ തളർന്നുവീഴുകയായിരുന്നു. ഈ സമയം ആശയ്ക്ക് ഡോ.ലിനിയാണ് പ്രാഥമിക ചികിത്സ നൽകിയതെന്നും ഡോ.ശ്രീകാന്ത് പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തുംഓലത്താന്നിയിൽ മെഡിക്കൽ ഓഫീസർ ശകാരിച്ചതിനെ തുടർന്ന് നഴ്‌സ് കുഴഞ്ഞുവീണ സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തും. തുടർന്ന് ആരോഗ്യ വിഭാഗത്തിന്റെ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തും. ഇതിനു ശേഷമേ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കൂ.-ഡോ.പ്രീത,ജില്ലാ മെഡിക്കൽ ഓഫീസർ


from mathrubhumi.latestnews.rssfeed https://ift.tt/2IcVivP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages