മരണവീട്ടിലേക്കുള്ള റീത്തുമായിവന്ന വിദ്യാർഥി ബൈക്ക്‌ അപകടത്തിൽ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 22, 2019

മരണവീട്ടിലേക്കുള്ള റീത്തുമായിവന്ന വിദ്യാർഥി ബൈക്ക്‌ അപകടത്തിൽ മരിച്ചു

എഴുകോൺ : മരണവീട്ടിലേക്കുള്ള റീത്തുമായി ബൈക്കിൽ വരികയായിരുന്ന യുവാവ് അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന പതിമൂന്നുവയസ്സുകാരനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിമൺ ഇടവട്ടം ചുഴുവൻചിറ സജീഷ് ഭവനിൽ സജീഷ്കുമാറിൻറെ മകൻ യദുകൃഷ്ണ(17)നാണ് മരിച്ചത്. കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിലെ രണ്ടാംവർഷ വിദ്യാർഥിയായ യദുകൃഷ്ണൻ, പൂക്കടയിലെ സഹായിയായി ജോലിചെയ്യുന്നുണ്ട്. ഞായറാഴ്ച രാവിലെ 11.30-ന് ശിവഗിരി-പാങ്ങോട് സംസ്ഥാന പാതയിൽ കരീപ്ര നടമേൽ ജങ്ഷന് സമീപത്താണ് അപകടം. മുന്നിലുണ്ടായിരുന്ന സ്കൂട്ടർ ഇടറോഡിലേക്ക് തിരിയുന്നതുകണ്ട് ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണംവിട്ട് സ്കൂട്ടറിലും തുടർന്ന് വൈദ്യുത തൂണിലും ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വൈദ്യുത തൂണിൽ തലയിടിച്ച് പരിക്കേറ്റ യദുകൃഷ്ണനെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് മൂന്നോടെ മരിച്ചു. പൂക്കട ഉടമയായ ഇടയ്ക്കിടം ഗുരുനാഥൻമുകൾ സിജു ഭവനിൽ സിജുവിൻറെ മകൻ അജസാണ് ഒപ്പമുണ്ടായിരുന്നത്. അജസിൻറെ ഇടതുകൈയ്ക്കും മുഖത്തുമാണ് പരിക്ക്. സ്കൂട്ടർ യാത്രക്കാരായ കിഴക്കേ കല്ലട വി.എൽ.ഭവനിൽ ആദിഷ് (28), ഭാര്യ ഗോപിക (25) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. യദുകൃഷ്ണന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ. അമ്മ: അമ്പിളി. സഹോദരൻ: വിധുകൃഷ്ണൻ. എഴുകോൺ പോലീസ് കേസെടുത്തു. content highlights:bike accident ezhukon


from mathrubhumi.latestnews.rssfeed https://ift.tt/3516q8T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages