എൽ.കെ.അദ്വാനിക്ക് മാരാരിക്കുളം ക്ഷേത്രത്തിൽ രുദ്രാഭിഷേകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 3, 2019

എൽ.കെ.അദ്വാനിക്ക് മാരാരിക്കുളം ക്ഷേത്രത്തിൽ രുദ്രാഭിഷേകം

മാരാരിക്കുളം: മുൻ ഉപപ്രധാനമന്ത്രിയും ബി.ജെ.പി. മുതിർന്നനേതാവുമായ എൽ.കെ.അദ്വാനി മാരാരിക്കുളം മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നായ രുദ്രാഭിഷേകവും നടത്തി. മാരാരിക്കുളത്തെ സ്വകാര്യ റിസോർട്ടിൽ എത്തിയിട്ടുള്ള അദ്ദേഹം ചൊവ്വാഴ്ച രാത്രി ആറരയോടെയാണ് ക്ഷേത്രത്തിൽ എത്തിയത്. പഞ്ചവാദ്യവും താലപ്പൊലിയുമായി ക്ഷേത്രം അധികൃതർ അദ്ദേഹത്തെ സ്വീകരിച്ചു. കുട്ടികളെ തലോടിയും വിശ്വാസികൾക്കുമുന്നിൽ കൈകൂപ്പിയുമാണ് അദ്ദേഹം ക്ഷേത്രത്തിലേക്ക് എത്തിയത്. ദീപാരാധന തൊഴുതശേഷമാണ് രുദ്രാഭിഷേകത്തിനുള്ള രസീത് മേൽശാന്തി വേണുഗോപാലൻ എമ്പ്രാന്തിരിക്ക് കൈമാറിയത്. തൊഴുതുമടങ്ങിയപ്പോൾ ദേവസ്വം മാനേജർ ഡോ. വി.എസ്.ജയന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ ക്ഷേത്രത്തിൽ വിളഞ്ഞ 51 രുദ്രാക്ഷവും നടരാജ ശില്പവും സമ്മാനിച്ചു. മകൾ പ്രതിഭയ്ക്കൊപ്പമാണ് അദ്വാനി എത്തിയത്. മാരാരിക്കുളം ക്ഷേത്രത്തിൽ എത്താൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ എത്തിയപ്പോഴാണ് ഓണമാണെന്ന് അറിഞ്ഞത്. ബുധനാഴ്ച റിസോർട്ടിൽ നടക്കുന്ന ഓണാഘോഷത്തിൽ പങ്കെടുക്കുമെന്നും അവർ പറഞ്ഞു. Content Highlights:bjp leader lk advani visits mararikkulam temple


from mathrubhumi.latestnews.rssfeed https://ift.tt/2LmaPKu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages