സ്ഥലംമാറ്റം: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജിക്കൊരുങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 6, 2019

സ്ഥലംമാറ്റം: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജിക്കൊരുങ്ങുന്നു

ചെന്നൈ: മേഘാലയ ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റത്തെചൊല്ലിയുള്ള വിവാദത്തിനൊടുവിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. താഹിൽരമണി രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന ആവശ്യം കഴിഞ്ഞദിവസം സുപ്രീംകോടതി കൊളീജിയം തള്ളിയിരുന്നു. ഇതിനോടുള്ള പ്രതിഷേധമായി രാജിസമർപ്പിക്കാൻ തീരുമാനിച്ചെന്നാണ് വിവരം. വെള്ളിയാഴ്ച ചേർന്ന മദ്രാസ് ഹൈക്കോടതി ജഡ്ജിമാരുടെ യോഗത്തിൽ ഇവർ ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റീസ് എ.കെ. മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്കും താഹിൽരമണിയെ മേഘാലയിലേക്കും സ്ഥലംമാറ്റാൻ ഒരാഴ്ച മുമ്പാണ് കൊളീജിയം ശുപാർശ ചെയ്തത്. ജഡ്ജിമാരുടെ എണ്ണത്തിൽ രാജ്യത്തെ ഹൈക്കോടതികളിൽ നാലാംസ്ഥാനമാണ് മദ്രാസ് ഹൈക്കോടതിക്കുള്ളത്. നിലവിൽ ഇവിടെ 57 ജഡ്ജിമാരുണ്ട്. 157 വർഷം പിന്നിട്ട കോടതി രാജ്യത്തെ ഏറ്റവുംപഴയ ഹൈക്കോടതികളിൽ ഒന്നുമാണ്. എന്നാൽ ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാർ മാത്രമാണ് മേഘാലയ ഹൈക്കോടതിയിലുള്ളത്. 2013-ലാണ് മേഘാലയ ഹൈക്കോടതി നിലവിൽവന്നത്. മേഘാലയയിലേക്ക് സ്ഥലംമാറ്റുന്നതിലുള്ള എതിർപ്പ് കൊളീജിയത്തെ അറിയിച്ചിട്ടും കാര്യമായി പരിഗണിക്കാതെ തള്ളിയതാണ് തിടുക്കത്തിൽ രാജി എന്ന തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. താഹിൽരമണിയുടെ സ്ഥലംമാറ്റത്തിനുള്ള കാരണം വ്യക്തമായിരുന്നില്ല. പ്രവർത്തനം സംബന്ധിച്ച് ഇവിടെനിന്ന് പരാതികൾ ലഭിച്ചതായും വിവരമില്ല. ചീഫ് ജസ്റ്റിസായി പ്രവർത്തിച്ച ഒരുവർഷത്തിനുള്ളിൽ വിവാദവിധിയുണ്ടായിട്ടുമില്ല. രാഷ്ട്രീയകാരണങ്ങളാകാമെന്ന അഭ്യൂഹം പടർന്നിരുന്നു. ഗുജറാത്ത് കലാപകാലത്തെ ബിൽക്കിസ് ബാനോ കേസിൽ 11 പ്രതികളുടെ ശിക്ഷ 2017 മേയ് നാലിന് ജസ്റ്റിസ് താഹിൽരമണി ശരിവെച്ചിരുന്നു. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിക്കുന്നതിനിടെയാണ് 2018 ഓഗസ്റ്റിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. Content Highlights:madras highcourt chief justice set to quit over transfer issue


from mathrubhumi.latestnews.rssfeed https://ift.tt/315APQY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages