തിരുവനന്തപുരം: തെരുവുനായയെ വെടിവച്ചെന്ന പരാതിയിൽ ഡോക്ടറുടെ പേരിൽ പോലീസ് കേസെടുത്തു. മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയിലാണ് നടപടി. ചാടിയറ ശാസ്താമംഗലത്ത് ഡോ. വിഷ്ണുവിന്റെ പേരിലാണ് മൃഗസംരക്ഷണനിയമപ്രകാരം കേസെടുത്തത്. കഴിഞ്ഞമാസം 21-ന് പൂജപ്പുര ചാടിയറ ക്ഷേത്രത്തിനു സമീപത്താണ് സംഭവം. വെടിയേറ്റ നായയെ പി.എം.ജി.യിലെ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ചത്തു. ചാടിയറ ഭാഗത്ത് തെരുവുനായശല്യം രൂക്ഷമായപ്പോഴാണ് നായയെ വെടിവച്ചതെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞു. വെടിയേറ്റ തെരുവുനായ അക്രമകാരിയായിരുന്നു. മകനെ തെരുവുനായ സ്ഥിരമായി പിന്തുടരുകയും ആക്രമിക്കുകയും ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നും വിഷ്ണു പറഞ്ഞു. പീപ്പിൾസ് ഫോർ ആനിമൽ പ്രവർത്തകരാണ് പോലീസിൽ പരാതി നൽകിയത്. വെടിവയ്ക്കാൻ ഉപയോഗിച്ച എയർഗൺ പൂജപ്പുര പോലീസ് കണ്ടെടുത്തു. വിഷ്ണുവിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. Content Highlights:doctor shots stray dog in trivandrum,case booked
from mathrubhumi.latestnews.rssfeed https://ift.tt/2ZP5HHW
via
IFTTT
No comments:
Post a Comment