കേരളത്തിലെ 21 അണക്കെട്ടുകളിൽ ഭൂചലനസാധ്യത കൂടുതൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 6, 2019

കേരളത്തിലെ 21 അണക്കെട്ടുകളിൽ ഭൂചലനസാധ്യത കൂടുതൽ

കോയമ്പത്തൂർ: കേരളത്തിലെ 21 അണക്കെട്ടുകളിലെ ഉയർന്ന ജലനിരപ്പ് ഭൂചലന സാധ്യത കൂട്ടിയെന്ന് പഠനം. പൊതുവേ ദുർബലമായ പശ്ചിമഘട്ടത്തിലാണിത്. മൂന്നുമുതൽ അഞ്ചരവരെ തീവ്രതയുള്ള ഭൂകമ്പസാധ്യത പ്രദേശമാണ് കേരളമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയിലെ പ്രൊഫ. രാമസ്വാമി സോമസുന്ദരത്തിന്റെ നേതൃത്വത്തിൽ 2018-ലെ പ്രളയത്തിനുശേഷമാണ് പഠനം നടത്തിയത്. അളഗപ്പ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും പങ്കാളികളായി. വലിയ ഉയരത്തിൽ വെള്ളം കെട്ടിനിർത്തുന്നത് മൂലം ഭൂമിയുടെ ഉപരിതലത്തിലേക്കുണ്ടാക്കുന്ന മർദമാണ് ഭൂചലന സാധ്യത (ആർ.ഐ.എസ്.) കൂട്ടുന്നത്. ഇത്തരത്തിലുള്ള മർദംമൂലമാണ് 1967-ൽ മഹാരാഷ്ട്രയിലെ കൊയ്ന ജലസംഭരണി പ്രദേശത്ത് ഭൂചലനമുണ്ടായത്. പശ്ചിമഘട്ടത്തിലെ സാഹചര്യങ്ങളും നീങ്ങുന്നത് സമാന അവസ്ഥയിലേക്കാണ്. അതിഗുരുതരമാണ് പഠനത്തിൽ കണ്ടെത്തിയ കാര്യങ്ങളെന്ന് ഡോ. രാമസ്വാമി പറഞ്ഞു. കേരളത്തിൽ 43-ലധികം അണക്കെട്ടുകളും ജലസംഭരണികളുമുണ്ട്. പലതും പരിസ്ഥിതി ദുർബലമായ പശ്ചിമഘട്ടമേഖലയിലാണ്. ഇന്ത്യൻ റിമോട്ട് സെൻസിങ് ഉപഗ്രഹം വഴിയും നാസയുടെ ഷട്ടിൽ റഡാർ ടോപ്പോഗ്രാഫി മിഷൻ വഴിയുമുള്ള വിവരങ്ങൾകൂടി വിശകലനം ചെയ്താണ് പഠനം നടത്തിയത്. 2019-ലെ പ്രളയശേഷമുള്ള സാഹചര്യവും ഇനി പഠിക്കും. പശ്ചിമഘട്ടത്തിലെ പാറകൾ ദുർബലമാണെന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ ഗുരുതമാണെന്ന് കാലിഫോർണിയയിലെ ചാപ്മാൻ സർവകലാശാലയിലെ പ്രൊഫസർ രമേഷ് സിങ്ങും ശരിവെച്ചിട്ടുണ്ട്. 2000 സെപ്റ്റംബറിൽ ഹൈദരാബാദിൽ ഉണ്ടായ ചെറിയ ഭൂചലനത്തിനുമുമ്പ് ഒറ്റദിവസം 24 സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ റിമോട്ട് സെൻസിങ് പഠനരീതിക്കൊപ്പം ഭൗമാന്തർ ഭാഗത്തേക്കിറങ്ങുന്ന റഡാർ (ജി.പി.ആർ.) സംവിധാനം ഉപയോഗിച്ചും പഠനം വേണമെന്നും നിർദേശിക്കുന്നു. ശ്രദ്ധിക്കണം ഇൗ അണക്കെട്ടുകൾ ഇടുക്കി, പറമ്പിക്കുളം, പെരിങ്ങൽക്കുത്ത്, ഇടമലയാർ, മാട്ടുപ്പെട്ടി, മുല്ലപ്പെരിയാർ, ശിരുവാണി, മംഗലം, പോത്തുണ്ടി, മലമ്പുഴ തുടങ്ങി 21 അണക്കെട്ടുകളിലെ ജലക്രമീകരണത്തിൽ അതിശ്രദ്ധവേണമെന്നാണ് പറയുന്നത്. പശ്ചിമഘട്ടത്തിലെ പലയിടത്തും ഭൂമിയിൽ വിള്ളലുകൾ ഉണ്ട്. അതുകൊണ്ടുതന്നെ അണക്കെട്ടുകളുടെ ജലശക്തിയുമായി ബന്ധപ്പെട്ട പഠനങ്ങളും നടത്തണം. ജലനിരപ്പ് ക്രമീകരിച്ച് അണക്കെട്ട് പരിപാലന നടപടിക്രങ്ങൾ കൃത്യമായി പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. Content Highlights:earthquake chance at 21 dams in kerala


from mathrubhumi.latestnews.rssfeed https://ift.tt/2ZKm60o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages