കൊടുങ്ങല്ലൂർ: സാമൂഹിക മാധ്യമങ്ങളിൽകൂടി മതസ്പർധ പരത്തിയെന്ന പരാതിയിൽ ആകാശവാണി ജീവനക്കാരി കെ.ആർ. ഇന്ദിരയുടെപേരിൽ കൊടുങ്ങല്ലൂർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തൂത്തുക്കുടി ആകാശവാണിയിലാണ് ഇപ്പോൾ ജോലിചെയ്യുന്നത്. കൊടുങ്ങല്ലൂർ മീഡിയ ഡയലോഗ് സെന്റർ എന്ന മനുഷ്യാവകാശ സംഘടനയുടെ പ്രവർത്തകൻ പടിഞ്ഞാറേ വെമ്പല്ലൂർ മുണ്ടാപ്പുള്ളി എം.ആർ. വിപിൻദാസിന്റെ പരാതിയിലാണ് കേസെടുത്തത്. ഫെയ്സ്ബുക്ക് പ്രൊഫൈലിൽ ആകാശവാണി പ്രോഗ്രാം ഡയറക്ടർ എന്ന് രേഖപ്പെടുത്തിയിട്ടുള്ള കെ.ആർ. ഇന്ദിര കഴിഞ്ഞദിവസങ്ങളിൽ പോസ്റ്റ് ചെയ്തതും കമന്റ് ചെയ്തതുമായ പരാമർശങ്ങൾ മതസ്പർധ വളർത്തുന്നതും ചില മത, രാഷ്ട്രീയ സംഘടനകൾക്കെതിരേ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് വംശീയവിദ്വേഷം ഉണ്ടാക്കുന്നതും കലാപപ്രേരിതവുമായ പരാമർശം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. Content Highlights:KR Indira, case against Akashvani AIR programme director, hurting religious sentiments through provocative facebook post
from mathrubhumi.latestnews.rssfeed https://ift.tt/2Zs39jE
via
IFTTT
No comments:
Post a Comment