മുകളില്‍ ചെങ്കുത്തായ സ്ഥലത്തു മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം; താഴെ 100 വീടുകളും 1000 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളും ; എംഎല്‍എ യുടെ റിസോര്‍ട്ട് തോട് തടഞ്ഞു നിര്‍മ്മിച്ച തടയണകള്‍ ദുരന്തഭീതി ഉയര്‍ത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 3, 2019

മുകളില്‍ ചെങ്കുത്തായ സ്ഥലത്തു മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം; താഴെ 100 വീടുകളും 1000 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളും ; എംഎല്‍എ യുടെ റിസോര്‍ട്ട് തോട് തടഞ്ഞു നിര്‍മ്മിച്ച തടയണകള്‍ ദുരന്തഭീതി ഉയര്‍ത്തുന്നു

നിലമ്പൂര്‍: കക്കാടംപൊയിലില്‍ സമുദ്രനിരപ്പില്‍നിന്ന് 3000 അടി ഉയരത്തില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ പി.വി.ആര്‍. നാച്ചുറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞു നിര്‍മിച്ച മൂന്നു തടയണകള്‍ ദുരന്തഭീതി പരത്തുന്നു. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലാ കലക്ടര്‍ അടച്ചുപൂട്ടിയ, പി.വി. അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനൊപ്പമുള്ള ടൂറിസം പദ്ധതിയുടെ ഭാഗമാണ് പി.വി.ആര്‍. നാച്ചുറോ റിസോര്‍ട്ട്.

സ്വാഭാവിക തോട് തടഞ്ഞു ചെങ്കുത്തായ സ്ഥലത്തു മൂന്നു ലക്ഷം ലിറ്ററിലേറെ വെള്ളമാണ് സംഭരിച്ചിട്ടുള്ളത്. നീരുറവയ്ക്കു കുറുകെയാണ് റിസോര്‍ട്ടിലേക്കു വഴി പണിതിരിക്കുന്നത്. ഇതിനോടു ചേര്‍ന്നുള്ള തടയണകള്‍ക്കു താഴെയാണു നൂറോളം വീടുകളും ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സെന്റ് മേരീസ് െഹെസ്‌കൂളും ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും. 15 ഡിഗ്രി ചെരിവുള്ള സ്ഥലത്തു മഴക്കുഴി പോലും പാടില്ലെന്നു ദുരന്തനിവാരണ നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അപ്പോഴാണ് അതീവ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള െഹെ ഹസാര്‍ഡ് സ്ഥലമായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മാപ്പില്‍ അടയാളപ്പെടുത്തിയ കക്കാടംപൊയിലില്‍ ചെങ്കുത്തായ സ്ഥലത്തു മൂന്നു തടയണകള്‍ കെട്ടിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കൂടരഞ്ഞി പഞ്ചായത്തില്‍ കാലവര്‍ഷത്തില്‍ 30ലേറെ ഉരുള്‍പൊട്ടലുകളുണ്ടായി. രണ്ടു പേര്‍ മരണമടഞ്ഞു. കക്കാടംപൊയിലില്‍മാത്രം എട്ടു വലിയ ഉരുള്‍പൊട്ടലാണ് ഉണ്ടായത്. നിരവധിവീടുകള്‍ തകര്‍ന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് ആളപായമുണ്ടാകാതിരുന്നത്. ഇൗ വര്‍ഷം ശക്തമായ മഴയുണ്ടാകാതിരുന്നതു രക്ഷയായി. ഇവിടെനിന്ന് ഒന്നര കിലോമീറ്റര്‍ അകലെ മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ പി.വി. അന്‍വര്‍ നിര്‍മിച്ച തടയണ പൊളിച്ചുമാറ്റി വെള്ളം തുറന്നുവിടാന്‍ മലപ്പുറം കലക്ടര്‍ ഉത്തരവിട്ടിരുന്നു.

ഇതിനെതിരേ അന്‍വറിന്റെ ഭാര്യാപിതാവ് നേടിയ സ്‌റ്റേ റദ്ദാക്കിയ, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ െഹെക്കോടതി ഡിവിഷന്‍ ബെഞ്ച് തടയണ പൊളിച്ചു വെള്ളം തുറന്നുവിടാനാണ് ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷം കട്ടിപ്പാറയിലെ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണമടഞ്ഞതിനെത്തുടര്‍ന്നായിരുന്നു ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കാനുള്ള െഹെക്കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നുവിട്ടിരുന്നു. കക്കാടംപൊയിലില്‍ ദുരന്തഭീതി പരത്തുന്ന മൂന്നു തടയണകള്‍ക്കെതിരേ നടപടിക്കു മടിക്കുകയാണു കോഴിക്കോട് ജില്ലാ ഭരണകൂടവും കൂടരഞ്ഞി പഞ്ചായത്തും.



from mangalam.com https://ift.tt/2NNI8Jf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages