തിരുവനന്തപുരം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന പുതിയ സത്യവാങ്മൂലത്തില്‍ വിധി അനുകൂലമായില്ലെങ്കില്‍ മരട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്കു ഫ്ളാറ്റ് നിര്‍മാതാക്കള്‍ പുതിയ കിടപ്പാടമൊരുക്കിക്കൊടുക്കുന്ന അനുരഞ്ജന ഫോര്‍മുലയുമായി സി.പി.എം. നിര്‍മ്മാതാക്കളുമായും ഉടമകളുമായും പാര്‍ട്ടിയും സര്‍ക്കാരും ചര്‍ച്ച നടത്തി തീരുമാനമെടുത്തു പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. നീക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്.
സുപ്രീം കോടതി വിധി നടപ്പാക്കാെത വഴിയില്ലെന്നിരിക്കെ പ്രതിസന്ധി എങ്ങനെ മറികടക്കാനാകുമെന്ന ആലോചനയിലാണ് ‘അനുരഞ്ജന ഫോര്‍മുല’ നടപ്പാക്കാനുള്ള തീരുമാനമുണ്ടായത്. ശബരിമല വിഷയത്തില്‍ സംഭവിച്ചതുപോലെ ‘മരടി’ ല്‍ സംസ്ഥാന സര്‍ക്കാര്‍ ബലിയാടാകരുതെന്നും സി.പി.എമ്മിനു നിര്‍ബന്ധമുണ്ട്.
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം അനുസരിച്ചാണ് അനുരജ്ഞന നടപടികള്‍ പുരോഗമിക്കുന്നത്. ഇതിനായി രണ്ടു നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒത്തുതീര്‍പ്പിനു ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ വഴങ്ങിയില്ലെങ്കില്‍ കര്‍ശന നിയമനടപടികളിലേക്കു സര്‍ക്കാര്‍ കടക്കും. ഇത് അവരെ ബോധ്യപ്പെടുത്തും. സി.പി.എം. കടുപ്പിച്ചതോടെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ ചിലര്‍ നിലപാടില്‍ അയവുവരുത്തിയതായി സൂചനയുണ്ട്.
വരുംദിവസങ്ങളിലേ ഇതു സംബന്ധിച്ചു വ്യക്തത വരൂ. ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ബദല്‍ സംവിധാനം പാര്‍ട്ടി തീരുമാനിക്കും. തീരദേശ സംരക്ഷണമേഖലയില്‍ ഫ്‌ളാറ്റിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും കര്‍ശന നടപടികളുണ്ടാകുമെന്നു സൂചനയുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തെറ്റിദ്ധരിക്കപ്പെടുകയും തെരഞ്ഞെടുപ്പില്‍ അതു കനത്ത തിരിച്ചടിക്കു കാരണമാകുകയും ചെയ്തതായാണ് സി.പി.എമ്മിന്റെ അഭിപ്രായം. ''മരടി''ല്‍ അതുണ്ടാകാന്‍ പാടില്ലെന്നു പാര്‍ട്ടി കരുതുന്നു. മറ്റു പാര്‍ട്ടികള്‍ ''മരട്'' സര്‍ക്കാരിനുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും സി.പി.എമ്മിന് അഭിപ്രായമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇരയ്‌ക്കൊപ്പം എന്ന നിലപാട് സി.പി.എം. സ്വീകരിച്ചിരിക്കുന്നത്.
തിരിച്ചടി ഒഴിവാക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ മനസിലാക്കി. ഭരണ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയും ഇരയ്‌ക്കൊപ്പമാണ്. നിയമം നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്നും ഇരകളെ രക്ഷിക്കാന്‍ പദ്ധതി കണ്ടെത്തണമെന്നുമാണ് അവരുടെ ആവശ്യം. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ സംരക്ഷിക്കാനുള്ള സമരത്തിനു കൂട്ടുനില്‍ക്കില്ലെന്നും സി.പി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സി.പി.ഐ. എറണാകുളം ജില്ലാകമ്മിറ്റി പ്രമേയം പാസാക്കിക്കഴിഞ്ഞു.
from mangalam.com https://ift.tt/32IAVhS
via IFTTT
No comments:
Post a Comment