ടെക്സാസ്: അവധി ദിവസം നീന്തല്‍ കുളത്തില്‍ ആഘോഷമാക്കിയപ്പോള്‍ പത്ത് വയസ്സുകാരിയുടെ തലച്ചോറിനെ ബാധിച്ചത് ഏറെ അപകടകരമായ അമീബ. തലച്ചോറിനെ നശിപ്പിച്ച് കാര്‍ന്ന് തിന്നുന്ന അമീബയുടെ പിടിയില്‍ നിന്നും രക്ഷിക്കാനായി കഠിന പ്രയത്‌നത്തിലാണ് ഡോക്ടര്‍മാര്‍. നെയ്‌ഗ്ലോറിയ ഫൗലേറി എന്ന അമീബയാണ് കുട്ടിയെ അതീവ ഗുരുതരാവസ്ഥയിലെത്തിച്ചത്. ടെക്‌സാസ് സ്വദേശിയായ ലിലി അവാന്റ് എന്ന പത്ത് വയസ്സുകാരിയെയാണ് അമീബ ബാധിച്ചത്.
സെപ്റ്റംബര്‍ രണ്ടിന് ബോസ്‌ക് കൗണ്ടിയിലെ തടാകത്തിലും പിന്നീട് സമീപമുള്ള പുഴയിലും നീന്തി കുളിക്കുന്നതിനിടെയാണ് കുട്ടിയില്‍ അമീബ ബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കടുത്ത തലവേദനയെ തുടര്‍ന്ന് സെപ്റ്റംബര്‍ എട്ടിനാണ് ലിലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വൈറല്‍ പനിയെന്ന് കരുതിയാണ് ചികിത്സ ആരംഭിച്ചത്. എന്നാല്‍ ദിനംപ്രതി ആരോഗ്യസ്ഥിതി വഷളായതോടെയാണ് വിദഗ്ധ പരിശോധന നടത്തിയത്. ഇതിനിടെ ലിലി അബോധാവസ്ഥയിലുമായി. ഒടുവിലാണ് കുട്ടിയുടെ തലച്ചോറില്‍ നെയ്‌ഗ്ലോറിയ ഫൗലേറി എന്ന അമീബയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച അമീബ പിന്നീട് തലച്ചോറില്‍ പ്രവേശിച്ചിരിക്കാം എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പ്രൈമറി അണീബിക് മെനിംഗോഎന്‍സഫലൈറ്റിസ് എന്ന അസുഖമാണ് ലിലിയെ ബാധിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അമീബ സര്‍വ്വസാധാരണമാണെങ്കിലും ഈ അസുഖം ഉണ്ടാകുന്നത് വളരെ അപൂര്‍വ്വമായാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ അത്യന്തം അപകടകാരിയാണ് ഈ അസുഖം. ഇതുവരെ ഈ അസുഖം ബാധിച്ച അഞ്ച് പേരെ മാത്രമേ രക്ഷിക്കാന്‍ സാധിച്ചിട്ടുള്ളൂ.
from mangalam.com https://ift.tt/2Q8MmxL
via IFTTT
No comments:
Post a Comment