സാമ്പത്തീക പ്രതിസന്ധി ഉലയ്ക്കുന്ന ഇന്ത്യന്‍ വിപണിയിലേക്ക് വിലക്കയറ്റവും ; എണ്ണവില അഞ്ചു മുതല്‍ ഏഴ് ഡോളര്‍ വരെ കുതിച്ചുയരും ; ആക്രമണം മൂലം ഉല്‍പ്പാദനം പ്രതിദിനം 57 ലക്ഷം ബാരല്‍ കുറഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 15, 2019

സാമ്പത്തീക പ്രതിസന്ധി ഉലയ്ക്കുന്ന ഇന്ത്യന്‍ വിപണിയിലേക്ക് വിലക്കയറ്റവും ; എണ്ണവില അഞ്ചു മുതല്‍ ഏഴ് ഡോളര്‍ വരെ കുതിച്ചുയരും ; ആക്രമണം മൂലം ഉല്‍പ്പാദനം പ്രതിദിനം 57 ലക്ഷം ബാരല്‍ കുറഞ്ഞു

റിയാദ് : അരാംകോ എണ്ണക്കമ്പനിയുടെ സംസ്‌കരണ കേന്ദ്രങ്ങളിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് സൗദിയുടെ എണ്ണ ഉല്‍പ്പാദനം പകുതിയായി. ആഗോള എണ്ണവിപണിയിലെ വില ഇന്നു ബാരലിന് അഞ്ചു മുതല്‍ ഏഴു യു.എസ്. ഡോളര്‍ വരെ കുതിച്ചുയരും. വിലക്കയറ്റം ഇന്ത്യയിലെ ആഭ്യന്തര വിപണിയിലേക്കുമെന്നു റിപ്പോര്‍ട്ട്.

ശനിയാഴ്ച പുലര്‍ച്ചെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണമാണ് അബ്‌െഖെക്, ഖുറെയ്‌സ് എണ്ണ സംസ്‌കരണ ശാലകള്‍ക്കു കാര്യമായ നാശനഷ്ടമുണ്ടാക്കിയത്. 70 ലക്ഷം ബാരലായിരുന്നു ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടമായ ഗവാറില്‍ നിന്നുള്ള എണ്ണ െകെകാര്യം ചെയ്യുന്ന അബ്‌െഖെക് ശാലയിലെ പ്രതിദിന ഉല്‍പ്പാദനം. ഖുറെയ്‌സിലേത് പത്തു ലക്ഷവും.

ആക്രമണം മൂലം പ്രതിദിന ഉല്‍പ്പാദനം 57 ലക്ഷം ബാരല്‍ കുറയുമെന്ന് ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. ഇതു സൗദിയുടെ പ്രതിദിന ഉല്‍പ്പാദനമായ 98 ലക്ഷം ബാരലിന്റെ പകുതിയിലേറെയാണ്. ആഗോള എണ്ണവിപണിയുടെ അഞ്ചു ശതമാനവും.

നാശനഷ്ടം തിട്ടപ്പെടുത്താന്‍ രണ്ടു ദിവസം വേണ്ടിവരുമെന്നും ഉല്‍പ്പാദനക്കുറവ് പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചെങ്കിലും, എണ്ണ ഉല്‍പ്പാദനം ചുരുക്കാന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്ന സൗദി സ്വന്തം സംഭരണിയില്‍ െകെവയ്ക്കുമെന്നു സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നില്ല.

സൗദിയില്‍ 63 കോടി ബാരല്‍ എണ്ണ സംഭരിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. സമാന സാഹചര്യങ്ങളില്‍ ആഗോള വിപണിയില്‍ 10 ശതമാനം വിലവര്‍ധന ഉണ്ടായതാണ് അനുഭവം. ഇന്നു വിപണി തുറക്കുമ്പോള്‍ ബാരലിന് അഞ്ചു മുതല്‍ ഏഴു ഡോളര്‍ വരെ വിലവര്‍ധന പ്രതീക്ഷിക്കാം.

ഉല്‍പ്പാദനം പുനഃസ്ഥാപിച്ചാലും വില കുറയ്ക്കാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തെത്തുടര്‍ന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നു യു.എസ്. ആരോപിച്ചു.

ഏതു സാഹചര്യവും നേരിടാന്‍ രാജ്യം സര്‍വസജ്ജമാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വ്യക്തമാക്കി. ഇന്ത്യയും െചെനയും ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളാണ് സൗദിയില്‍ നിന്ന് എണ്ണ കൂടുതലായും ഇറക്കുമതി ചെയ്യുന്നത്. ഇറാനെതിരായ യു.എസ്. ഉപരോധം ശക്തമാക്കിയതോടെ എണ്ണ ഇറക്കുമതിക്ക് ഇന്ത്യ സൗദിയെയാണു കൂടുതലായും ആശ്രയിക്കുന്നത്. സൗദിയില്‍ ഉല്‍പ്പാദനം കുറഞ്ഞാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിപണികളില്‍ വിലവര്‍ധന സ്വാഭാവികം.



from mangalam.com https://ift.tt/2I9uPiz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages