തിരുവനന്തപുരം: മരട് ഫ്ളാറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷി യോഗം നാളെ െവെകിട്ടു മൂന്നരയ്ക്കു തിരുവനന്തപുരത്തു ചേരും. തീരദേശച്ചട്ടം ലംഘിച്ച അഞ്ചു കെട്ടിടസമുച്ചയവും 20-നകം പൊളിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവും ഫ്ളാറ്റ് ഒഴിയില്ലെന്നു പ്രഖ്യാപിച്ച് ഉടമകള്‍ നടത്തുന്ന സമരവും കണക്കിലെടുത്ത്, എന്തു നടപടിയെടുക്കാന്‍ കഴിയുമെന്ന് ആലോചിക്കാനാണു യോഗം.
അതിനിടയില്‍ പൊളിച്ചുനീക്കേണ്ട ഫ്ളാറ്റുകളില്‍നിന്ന് അഞ്ചു ദിവസത്തിനകം ഒഴിയാന്‍ നിര്‍ദേശിച്ചു മരട് നഗരസഭ ഫ്ളാറ്റുകളിലെ താമസക്കാര്‍ക്കു നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നലെ െവെകിട്ട് അവസാനിച്ചു. ഒരു കാരണവശാലും ഒഴിയില്ലെന്നും സമരം തുടരുമെന്നും ഫ്ളാറ്റുടമകള്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ തുടര്‍നടപടി സ്വീകരിക്കില്ലെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
ഒഴിപ്പിക്കലുമായോ കണക്കെടുപ്പുമായോ താമസക്കാര്‍ സഹകരിക്കുന്നില്ല. അതിനാല്‍ തുടര്‍നടപടി എങ്ങനെ വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നു നഗരസഭ ആവശ്യപ്പെട്ടു. ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനോടു നഗരസഭയ്ക്കു യോജിപ്പില്ല. ഫ്ളാറ്റ് ഒഴിപ്പിക്കുമ്പോള്‍ 343 കുടുംബങ്ങളിലായി 1,472 പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നു മരട് നഗരസഭ എറണാകുളം ജില്ലാ കലക്ടര്‍ക്കു കത്ത് നല്‍കി. ഒഴിപ്പിക്കലിനെതിരായി കുടുംബങ്ങള്‍ ഫഌറ്റുകള്‍ക്കു മുന്നില്‍ ആരംഭിച്ച റിലേ സത്യഗ്രഹം ശക്തമാക്കി.
സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി. നേതാക്കള്‍ ഫ്ളാറ്റ് ഉടമകളുടെ ഭാഗത്തു നില്‍ക്കുമ്പോള്‍, പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ സി.പി.ഐ. മാത്രമാണു കോടതിയുടെ ഉത്തരവു പാലിക്കപ്പെടണമെന്ന നിലപാടെടുത്തിരിക്കുന്നത്. ഫ്ളാറ്റുകള്‍ ഒഴിയാന്‍ മരട് നഗരസഭ നല്‍കിയ അഞ്ചു ദിവസത്തെ കാലാവധി ഇന്നലെ െവെകിട്ട് അവസാനിച്ചു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ടെന്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം മാത്രമേ തുടര്‍നടപടി സ്വീകരിക്കൂ എന്നു നഗരസഭ അറിയിച്ചിട്ടുണ്ട്.
നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള എജന്‍സിയെ കണ്ടെത്തുന്നതിന് മരട് നഗരസഭ ക്ഷണിച്ച താല്‍പര്യപത്രത്തിന് ഇന്നു െവെകിട്ട് അഞ്ചു സമയമുണ്ട്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി എട്ടു കമ്പനികള്‍ താല്‍പ്പര്യമറിയിച്ചിട്ടുണ്ട്. മരടിലെ ഫഌറ്റുകള്‍ പൊളിക്കുന്നതിന്റെ പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ട് മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ധര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. തീരദേശ പരിപാലന നിയമത്തിന്റെ പ്രസക്ത ഭാഗവും ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതു പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്ന മുന്നറിയിപ്പും രണ്ടു ഖണ്ഡികകളില്‍ ഒതുക്കിയുള്ള റിപ്പോര്‍ട്ടാണു ലഭിച്ചത്.
അതോടെ, പൊളിക്കല്‍ നടപടി തുടങ്ങിയെന്നു ചൂണ്ടിക്കാട്ടി 20-നു സുപ്രീം കോടതിക്കു റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊളിക്കാനും കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും രണ്ടു മാസമെങ്കിലും വേണമെന്ന തരത്തില്‍ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ലഭിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. അതുപയോഗിച്ച് സമയം നീട്ടിച്ചോദിക്കാനായിരുന്നു ആലോചന. എന്നാല്‍, സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.ഐ.ടി. വിദഗ്ധര്‍ തയാറായില്ലെന്നാണു വിവരം.
from mangalam.com https://ift.tt/2O4OyUo
via IFTTT
No comments:
Post a Comment