കേന്ദ്രസർവകലാശാല വി.സി. നിയമനത്തിൽ മലയാളികളെ തഴഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 20, 2019

കേന്ദ്രസർവകലാശാല വി.സി. നിയമനത്തിൽ മലയാളികളെ തഴഞ്ഞു

കാഞ്ഞങ്ങാട്: കാസർകോട്ടെ കേന്ദ്രസർവകലാശാലയിൽ വൈസ്ചാൻസലർ നിയമനത്തിനായുള്ള അന്തിമപട്ടികയിൽ അഞ്ചുപേർ. യോഗ്യതയുണ്ടായിട്ടും അപേക്ഷകരായ മൂന്നു മലയാളികളെ തഴഞ്ഞു. 220 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ചുരുക്കപ്പട്ടികയിൽ ആദ്യം 46 പേരും പിന്നീട് 16 പേരുമായി. വിദ്യാഭ്യാസയോഗ്യതയുടെയും മാനദണ്ഡങ്ങളുടെയും മികവു കണക്കാക്കിയാണ് പട്ടിക പുതുക്കിയത്. ഇതിൽനിന്നാണ് അന്തിമചുരുക്കപ്പട്ടികയിലെ അഞ്ചുപേരെ തിരഞ്ഞെടുത്തത്. കർണാടകക്കാരായ രണ്ടുപേരും ന്യൂഡൽഹി, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഓരോരുത്തരുമാണ് അന്തിമ പട്ടികയിലുള്ളത്. മാനവവിഭവശേഷി മന്ത്രാലയത്തിലെ മൂന്നുപേരും കേന്ദ്രസർവകലാശാല എക്സിക്യുട്ടീവ് കമ്മിറ്റിയിലെ രണ്ടുപേരുമുൾപ്പെടുന്ന സെർച്ച് കമ്മിറ്റിയാണ് വി.സി.യെ തിരഞ്ഞെടുക്കുക. കേരളത്തിലും പുറത്തും ജോലിചെയ്തിരുന്ന മൂന്നു മലയാളികൾ പട്ടികയിൽ ഇടംനേടിയിരുന്നു. യു.ജി.സി. മാനദണ്ഡമനുസരിച്ച് മികച്ച അധ്യാപകൻ, ഗവേഷകൻ എന്നീ യോഗ്യതയും കുറഞ്ഞത് പത്തുകൊല്ലം പ്രൊഫസറായി സേവനമനുഷ്ഠിച്ച അനുഭവസമ്പത്തും കേന്ദ്ര സർവകലാശാല വൈസ്ചാൻസലർക്ക് വേണം. മൂന്നു മലയാളികൾക്കും ഈ യോഗ്യതയും ഉണ്ടായിരുന്നു. വി.സി. നിയമനത്തിൽ ആർ.എസ്.എസിന്റെ ശക്തമായ ഇടപെടൽ നടക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ചുരുക്കപ്പട്ടികയിലെ മൂന്നു മലയാളികളിൽ ഒരാൾ ആർ.എസ്.എസിന് താത്പര്യമുള്ള ആളായിരുന്നുവെന്നും എന്നാൽ അതിനിടെനടന്ന ചില ചരടുവലികൾ അദ്ദേഹത്തെയും തട്ടിത്തെറിപ്പിച്ചുവെന്നാണ് ആക്ഷേപം. ഡോ. ജി. ഗോപകുമാർ വിരമിച്ച ഒഴിവിലാണ് കാസർകോട് പെരിയയിലുള്ള കേരള കേന്ദ്ര സർവകലാശാലയിലേക്ക് വി.സി.യെ നിയമിക്കുന്നത് ഹീനമായ നടപടി പ്രാദേശികഭാഷയെ മാറ്റിനിർത്താനുള്ള ആർ.എസ്.എസിന്റെയും കേന്ദ്രസർക്കാരിന്റെയും ശ്രമത്തിന്റെ ഭാഗമാണ് വി.സി. നിയമനത്തിൽ മലയാളികളെ തഴഞ്ഞത്. ഇത് ഹീനമായ നടപടിയാണ്. യോഗ്യതയെക്കാൾ അവർ നോക്കിയത് ഭാഷയാണ്. രാജ്യം മുഴുവൻ ഹിന്ദി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മലയാളിയായ പ്രൊഫസറെ ഇവിടത്തെ കേന്ദ്ര സർവകലാശാലയുടെ തലപ്പത്ത് കൊണ്ടുവരാതിരിക്കാനുള്ള ശ്രമം ഇതിന്റെകൂടി ഭാഗമാണ് -രാജ്മോഹൻ ഉണ്ണിത്താൻ, എം.പി. ബോധപൂർവമുള്ള നടപടി വൈസ്ചാൻസലറാകാൻ യോഗ്യതയുള്ള ധാരാളം മലയാളികളുണ്ടായിട്ടും ബോധപൂർവ നടപടിയിലൂടെ ആർ.എസ്.എസിന്റ ഉത്തരേന്ത്യൻ ലോബി മലയാളികളെ തഴഞ്ഞു. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിലെ വകുപ്പുകളുടെ തലപ്പത്ത് മലയാളികളുണ്ട്. ഇവർക്കൊക്കെ വി.സി.യാകാനുള്ള യോഗ്യത മാത്രമല്ല, അധികയോഗ്യതയും ഉണ്ട്. എന്നിട്ടും മലയാള ഭാഷയെ അവഹേളിക്കുന്ന നടപടി കൈക്കൊണ്ടത് പ്രതിഷേധാർഹമാണ്. -പി. കരുണാകരൻ, കാസർകോട് മുൻ എം.പി. Content Highlights:Central University vice chancellor appointment- Malayalees were excluded


from mathrubhumi.latestnews.rssfeed https://ift.tt/30ojshm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages