മരട്: മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിനെതിരേ അമേരിക്കൻ മലയാളികൾ. ഇവിടങ്ങളിലെ വിവിധ ഫ്ളാറ്റ് സമുച്ചയങ്ങളിൽ വാസസ്ഥലങ്ങൾ സ്വന്തമാക്കിയിട്ടുള്ളവരാണിവർ. ഞായറാഴ്ച അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽക്കണ്ട് നിവേദനം നൽകാനും നീക്കം നടക്കുന്നുണ്ട്.അമേരിക്കൻ പൗരത്വമുള്ള മലയാളികളായ ഫ്ളാറ്റുടമകൾ ‘ഫൊക്കാന’ വഴിയും മറ്റു ബന്ധങ്ങൾ ഉപയോഗിച്ചും ഇന്ത്യയിലെ തങ്ങളുടെ നിക്ഷേപമായ ഫ്ളാറ്റുകൾ പൊളിക്കുന്നത് ഒഴിവാക്കാൻ ഉദ്യോഗസ്ഥ-ഭരണ തലങ്ങളിലെ ഇടപെടലുകൾക്കായാണ് തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മരട് ‘ഹോളിഫെയ്ത്ത് -എച്ച് ടു ഒ’ റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ കഴിഞ്ഞദിവസം ന്യൂ ജഴ്‌സിയിൽ അടിയന്തരയോഗം ചേർന്നു.നാൽപ്പത്തയ്യായിരത്തോളം മലയാളികളെ പ്രതിനിധാനംചെയ്യുന്ന ‘ഫൊക്കാന’യുടെ പ്രസിഡന്റ് മാധവൻ ബി. നായരുമായി വിഷയം ചർച്ചചെയ്യാനുള്ള നീക്കവും ആരംഭിച്ചു. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ-മെയിൽ അയച്ചതായും അസോസിയേഷൻ അംഗവും മരടിലെ ഫ്ളാറ്റുകളിലൊന്നിന്റെ ഉടമയുമായ ലിനു തോമസ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/31HLZvI
via
IFTTT
No comments:
Post a Comment