പെരുമ്പാവൂർ: അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വെച്ചുവെന്ന കേസിൽ നടൻ മോഹൻലാലിനെ പ്രതിചേർത്ത് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചു. ലാൽ കേസിൽ പ്രതിയാകില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന വനം വകുപ്പ് ചുവടുമാറുകയായിരുന്നു. പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.കേസ് രജിസ്റ്റർ ചെയ്ത് ഏഴു വർഷത്തിനു ശേഷമാണ് മോഹൻലാലിനെ വനം വകുപ്പ് പ്രതി ചേർക്കുന്നത്. ഇതിനു മുൻപ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വനം വകുപ്പു മന്ത്രിയായിരുന്ന കാലത്ത് ആനക്കൊമ്പുകൾ സൂക്ഷിക്കാൻ ലാലിന് സർക്കാർ അനുമതി നൽകിയിരുന്നു. ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നൽകി. ഇതിനെ ചോദ്യം ചെയ്ത് കൊച്ചി സ്വദേശി നൽകിയ ഹർജി പരിഗണനയിലാണ്.2012-ൽ ചാർജ് ചെയ്ത കേസ് തീരാതെ നീണ്ടുപോകുന്നതിൽ ഹൈക്കോടതി നീരസം പ്രകടിപ്പിച്ചിരുന്നു. കാലതാമസമെന്തുകൊണ്ടാണെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കാനും നിർദ്ദേശിച്ചിരുന്നു.’മൂന്നു പ്രാവശ്യം ലാലിന് അനുകൂലമായ നിലപാട് സ്വീകരിച്ച വനം വകുപ്പ് പെട്ടെന്ന് നയം മാറ്റി. വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഈ കേസ് വരില്ലെന്നായിരുന്നു വകുപ്പിന്റെ ആദ്യ നിലപാട്. ഏതായാലും ഇപ്പോഴത്തെ മലക്കംമറിച്ചിൽ കേസിൽ ലാലിന് ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
from mathrubhumi.latestnews.rssfeed https://ift.tt/31FQqag
via
IFTTT
No comments:
Post a Comment