വെള്ളരിക്കുണ്ട് (കാസർകോട്): യു.എസിലെ ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി മൂന്നാംനമ്പർ കോടതി ജഡ്ജിയായി ജനുവരിയിൽ ചുമതലയേറ്റ ജൂലി മാത്യു എന്ന യുവ അറ്റോർണി അവിടുത്തെ മലയാളികളുടെ അഭിമാനമാണ്. വെളുത്ത വംശജരുടെ കുത്തകയായിരുന്ന പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വംശജ. യു.എസ്. രാഷ്ട്രീയത്തിലെ പുതിയ താരോദയം. ഭീമനടി പ്ലാച്ചിക്കരയിലെ നടുവിലയിൽ ജിമ്മി മാത്യുവിന്റെ ഭാര്യ. 'ദൈവാനുഗ്രഹം, അല്ലാതെന്തു പറയാൻ' സ്ഥാനലബ്ധിയെക്കുറിച്ച് ജൂലി പറഞ്ഞു. തിരുവല്ല വെണ്ണിക്കുളത്തെ തോമസ് ഡാനിയലിന്റെയും സൂസമ്മയുടെയും മകളായ ജൂലി 1980-ലാണ് കുടുംബത്തോടൊപ്പം ഫിലഡൽഫിയയിലെത്തിയത്. 2002-ൽ ഷുഗർലൻഡിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലേക്ക് താമസം മാറ്റി. സ്ഥിരമായി റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ ജയിച്ചുവരുന്ന സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായാണ് ജൂലി മത്സരിച്ചത്. 2019 ജനുവരി 29 മുതൽ മുതൽ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ വ്യവഹാരങ്ങൾക്ക് തീർപ്പുകൽപ്പിക്കുന്നത് ജൂലിയാണ്. ഹൂസ്റ്റണിലെ സാമൂഹിക സാംസ്കാരിക വേദികളിലെ സജീവ സാന്നിധ്യം കൂടിയാണ് ജൂലി. ഫിലഡൽഫിയയിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജൂലി പെൻ സർവകലാശാലയിൽനിന്ന് ബിരുദം നേടി. വൈഡ്നർ ഡെലവറിലെ ലോ സ്കൂളിൽനിന്ന് നിയമപഠനം പൂർത്തിയാക്കി. അമേരിക്കയിലെ പ്രശസ്തമായ സ്വിക്കർ ആൻഡ് അസോസിയേഷൻ എന്ന നിയമസ്ഥാപനത്തിൽ മൂന്നരവർഷമായി പ്രവർത്തിച്ചുവരുന്ന ജൂലി സിവിൽ-ക്രിമിനൽ കൈകാര്യം ചെയ്തിരുന്നു. ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഇന്റീരിയർ ഡിസൈനിങ് കമ്പനി നടത്തുകയാണ് ഭർത്താവ് ജിമ്മി മാത്യു. എട്ടാം ക്ലാസുകാരി അലീന, മൂന്നു വയസ്സുകാരി ഇവ, രണ്ടു വയസ്സുകാരി സോഫിയ എന്നിവർ മക്കളാണ്. മത്സരക്കളത്തിലേക്ക് അവിടെ വെളുത്ത വംശജർ 36 ശതമാനം, ഏഷ്യൻ വംശജർ 20 ശതമാനം, കറുത്തവർഗക്കാർ 20 ശതമാനം. ബാക്കിയുള്ളവർ സ്പാനിഷ് വംശജരും മറ്റ് ന്യൂനപക്ഷക്കാരും. ഈ കോടതിയുടെ ചരിത്രത്തിൽ വെളുത്ത വംശക്കാരനല്ലാത്ത ഒരു ജഡ്ജിയും ഇതുവരെ ഉണ്ടായിട്ടില്ല. 36 ശതമാനം വരുന്ന വെളുത്ത വംശജരുടെ പ്രതിനിധിയായി വരുന്നവർ ന്യൂനപക്ഷക്കാർക്ക് വേണ്ടത്ര നീതി ചെയ്യുന്നില്ലെന്ന തിരിച്ചറിവാണ് 15 വർഷമായി അവിടെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന എന്നെ അറ്റോർണിയായി മത്സരിക്കാൻ പ്രേരിപ്പിച്ചത്. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം രാജ്യം നേരിടുന്ന ന്യൂനപക്ഷപീഡനവും അസമത്വവുമാണ് റിപ്പബ്ലിക്കൻ പാർട്ടിയെ വെറുക്കാൻ കാരണമായത്. റിപ്പബ്ലിക്കൻ പാർട്ടി ന്യൂനപക്ഷങ്ങൾക്കു നീതി നൽകുകയില്ലെന്ന തിരിച്ചറിവാണ് ഡെമോക്രാറ്റ് സ്ഥാനാർഥിയാവാൻ കാരണം. ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ സമാഹരിച്ചതുകൊണ്ടാണ് എനിക്ക് വിജയിക്കാനായത്. എനിക്ക് 54.25 ശതമാനം വോട്ട്. എതിരാളിയായ ട്രിക്ക്യാ കരീനയ്ക്ക് കിട്ടിയത് 45.75 ശതമാനം. Content Highlights:malayali woman juli amathew from kasargod appointed as fortbend county judge in usa
from mathrubhumi.latestnews.rssfeed https://ift.tt/2ZzXqIE
via
IFTTT
No comments:
Post a Comment