ചാണകം, ഗോമൂത്രം സ്റ്റാർട്ടപ്പ് തുടങ്ങൂ; 60 ശതമാനം കേന്ദ്രസഹായം നേടൂ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 9, 2019

ചാണകം, ഗോമൂത്രം സ്റ്റാർട്ടപ്പ് തുടങ്ങൂ; 60 ശതമാനം കേന്ദ്രസഹായം നേടൂ

അഹമ്മദാബാദ്: ഏതു സ്റ്റാർട്ടപ്പ് തുടങ്ങും എന്ന തീരുമാനമെടുക്കാനാവാതെ സമയം നഷ്ടപ്പെടുത്തുന്നവർക്കുമുന്നിൽ പുത്തൻ ആശയവുമായി കേന്ദ്രസർക്കാർ. പശുക്കളുടെയും ക്ഷീരകർഷകരുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ തുടങ്ങാൻ യുവാക്കൾക്ക് മുടക്കുമുതലിന്റെ 60 ശതമാനം വരെ നൽകുമെന്നാണ് വാഗ്ദാനം. മോദി സർക്കാർ ഫെബ്രുവരിയിൽ ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗാണ് ഇതിനായി 500 കോടി രൂപ നീക്കിവെച്ചിട്ടുള്ളത്. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും വാണിജ്യ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന സംരംഭങ്ങൾക്കാണ് സഹായമെന്ന് കാമധേനു ആയോഗ് ചെയർമാൻ വല്ലഭ് കതിരിയ പറഞ്ഞു. കറവയവസാനിപ്പിച്ച പശുക്കളെ ക്ഷീരകർഷകർ ഉപേക്ഷിക്കുന്നതിനും ഇത്തരം സംരംഭങ്ങൾ പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Startup India cow urine


from mathrubhumi.latestnews.rssfeed https://ift.tt/34tQSu5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages